തിരുവനന്തപുരം : വഞ്ചിയൂര്‍ മുന്‍ കൗണ്‍സിലര്‍ ഗായത്രി ബാബു മുന്‍ മേയര്‍ ആര്യ രാജേന്ദ്രനെതിരെ നേരത്തെ വിമര്‍ശനങ്ങള്‍ ഉന്നയിക്കണമായിരുന്നെന്നും എങ്കില്‍ പരിശോധിച്ച് നടപടി എടുക്കാമായിരുന്നെന്നും സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയി. ഇപ്പോള്‍ പോസ്റ്റിട്ടത് ശരിയായില്ല. ആര്യയ്‌ക്കെതിരെ ഇതുവരെ പരാതി ലഭിച്ചിട്ടില്ല. പാര്‍ട്ടി ഘടകങ്ങളില്‍ ഒരിക്കല്‍ പോലും ഈ വിമര്‍ശനം ഗായത്രി പറഞ്ഞിരുന്നില്ലെന്നും ജോയ് പറഞ്ഞു.
‘പാര്‍ട്ടിയേക്കാള്‍ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാള്‍ താഴ്ന്നവരോടുള്ള പുച്ഛം, മുകളിലുള്ളവരെ കാണുമ്പോള്‍ മാത്രമുള്ള അതിവിനയം, കരിയര്‍ ബില്‍ഡിങ്ങിനുള്ള കോക്കസാക്കി സ്വന്തം ഓഫീസ് മാറ്റി ‘ തുടങ്ങിയ വിമര്‍ശനങ്ങളാണ് ആര്യക്കെതിരെ ഗായത്രി ഉയര്‍ത്തിയത്.
















