കുളിര്‍മഞ്ഞു പൊഴിയുന്ന വ്യശ്ചികരാവില്‍
ഈറനണിഞ്ഞു ഞാന്‍ തിരുനടയില്‍
കലിയുഗ വരദനെ കണ്ടു വണങ്ങുവാന്‍
കാത്തുനിന്നു കൈകൂപ്പി നിന്നു.
എന്തെന്നറിയാത്ത ശാന്തി തന്നോളങ്ങള്‍
ഒഴുകിയെത്തുന്നൊരി പുലര്‍വേളയില്‍
ശരണം വിളിയാല്‍ മുഖരിതമാകുമ്പോള്‍
കാത്തുനിന്നു ഞാന്‍ കൈകൂപ്പിനിന്നു
പുല്‍കിടും പുല്‍കൊടിത്തുമ്പിലും മരുവുന്ന
ശ്രീ ഭൂതനാഥനെ കൈവണങ്ങാന്‍
തിരുനട തുറക്കുവാന്‍ തൃപ്പാദംകാണുവാന്‍
കാത്തുനിന്നു ഞാന്‍ കൈകൂപ്പിനിന്നു
ശാശ്വതമല്ലാത്ത മാനവജന്മത്തില്‍
ജീവിതപാപചുമടിറക്കാന്‍
കാരുണ്യമൂര്‍ത്തിയെ കണ്ടുവണങ്ങുവാന്‍
കാത്തുനിന്നു ഞാന്‍ കൈകൂപ്പിനിന്നു.
















