തിരുവനന്തപുരം : തിരുവനന്തപുരം കോർപ്പറേഷൻ ഭരണം നേടുമ്പോൾ യാഥാർത്ഥ്യമാകുന്നത് ബിജെപി നേതാവ് യുവരാജ് ഗോകുൽ ആത്മവിശ്വാസത്തോടെ പറഞ്ഞ വാക്ക് കൂടിയാണ്. കഴിഞ്ഞ ദിവസമാണ് യുവരാജ് തലസ്ഥാന നഗരിയിലെ ബിജെപിയുടെ വിജയം ഉറപ്പിച്ച് പറഞ്ഞത് .
‘ തിരുവനന്തപുരം നഗരസഭയില്‍ എന്ത് അട്ടിമറി നടത്തിയാലും ബിജെപി ഒന്നാം സ്ഥാനത്തെത്തും….സിപിഎം ഉദ്യോഗസ്ഥരെ അണിനിരത്തി നടത്തിയ അട്ടിമറി ശ്രമവും കള്ളവോട്ടും ഒന്നും വിലപ്പോകില്ല ‘ എന്നായിരുന്നു കഴിഞ്ഞ ദിവസം യുവരാജ് ഫേസ്ബുക്കിൽ പങ്ക് വച്ച പോസ്റ്റ് . അത് അക്ഷരം പ്രതി നടപ്പിലാകുകയും ചെയ്തു.
സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് കോര്‍പറേഷന്‍ ഭരണത്തില്‍ എന്‍ഡിഎ എത്തുന്നത്. ഫലം വന്ന 50 സീറ്റുകളില്‍ എന്‍ഡിഎ വിജയിച്ചപ്പോള്‍ 29 ലേക്ക് എല്‍ഡിഎഫ് ചുരുങ്ങി. 19 ഇടത്താണ് യുഡിഎഫിന് ജയിക്കാനായത്. രണ്ട് സ്വതന്ത്രരും ജയിച്ചിട്ടുണ്ട്.
















