തിരുവനന്തപുരം : തിരുവനന്തപുരത്ത് ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ഥിയായി കണക്കാക്കുന്ന ആര്‍. ശ്രീലേഖ വിജയിച്ചു. ശാസ്തമംഗലത്ത് എല്‍ഡിഎഫിന്റെ യുവ സ്ഥാനാര്‍ഥി അമൃത ആറിനേയാണ് ശ്രീലേഖ പരാജയപ്പെടുത്തിയത്. മുന്‍ ഡിജിപി കൂടിയാണ് ശ്രീലേഖ ഐപിഎസ്.
കൊടുങ്ങാനൂരിലെ ബിജെപി സ്ഥാനാര്‍ഥിയും മറ്റൊരു മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന നേതാവുമായ വി.വി. രാജേഷ് വിജയിച്ചു. ജഗതി വാര്‍ഡില്‍ നടനും കേരളാ കോണ്‍ഗ്രസ് ബി നേതാവുമായ പൂജപ്പുര രാധാകൃഷ്ണന്‍ പരാജയപ്പെട്ടു. ബിജെപി സ്ഥാനാര്‍ഥിയാണ് ഇവിടെ വിജയിച്ചത്.















