കോഴിക്കോട് : തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ കാരശേരിയില്‍ കോണ്‍ഗ്രസില്‍ കലാപം.മണ്ഡലം ഭാരവാഹികള്‍ വിമത സ്ഥാനാര്‍ത്ഥികളെ സഹായിച്ചെന്ന ആരോപണവുമായി കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി.
കാരശേരി ഡിവിഷനില്‍ കോണ്‍ഗ്രസ് ഔദ്യോഗിക സ്ഥാനാര്‍ഥിയായ വി എന്‍ സുഹൈബാണ് ആരോപണവുമായി മുന്നോട്ട് വന്നത്.തനിക്കെതിരെ പ്രവര്‍ത്തിച്ചതിന്റെ ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പടെ ഉണ്ടെന്നും വിഎന്‍ സുഹൈബ് അവകാശപ്പെട്ടു.
വിമത സ്ഥാനാര്‍ഥികള്‍ക്ക് മണ്ഡലം പ്രസിഡന്റ് ഉള്‍പ്പെടെയുള്ള ഭാരവാഹികളില്‍ നിന്ന് വലിയ പിന്തുണ ലഭിച്ചുവെന്ന് സുഹൈബ് പറയുന്നു.വിമത സ്ഥാനാര്‍ഥികളായി മത്സരിച്ചിരുന്നവര്‍ സീറ്റ് മോഹികളായിരുന്നു. തന്റെ വിജയം ഉറപ്പാണെന്നും എന്നാല്‍ നേതാക്കളില്‍ നിന്നുളള സമീപനം ഇതാണെന്നും സുഹൈബ് പറയുന്നു.
സംഭവത്തില്‍ നേതൃത്വത്തിന് പരാതി നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.
















