തിരുവനന്തപുരം: സംവിധായകന്‍ പിടി കുഞ്ഞുമുഹമ്മദിനെതിരായ പരാതി രണ്ടാഴ്ച കയ്യില്‍ വെച്ചിട്ടാണ് മുഖ്യമന്ത്രി കോണ്‍ഗ്രസ് നേതാക്കളെ സ്ത്രീലമ്പടമാരെന്ന് പറയുന്നതെന്നും തങ്ങളെ കൊണ്ട് കൂടുതല്‍ പറയിപ്പിക്കരുതെന്നും രമേശ് ചെന്നിത്തല . സിപിഎമ്മിലെ സ്ത്രീ ലമ്പടന്‍മാരെ ആദ്യം മുഖ്യമന്ത്രി നിലക്ക് നിര്‍ത്തട്ടെ. വീമ്പ് പറയുന്നതിന് പരിധിയുണ്ടെന്നും ചെന്നിത്തല പറഞ്ഞു. സ്ത്രീ ലമ്പടന്മാര്‍ക്ക് ഉന്നത പദവി നല്‍കുന്നതാണ് സിപിഎമ്മിനറെ ശീലം.
രാഹുലിനെതിരെ രണ്ടാം പരാതി രാഷ്‌ട്രീയപ്രേരിതമാണോയെന്ന് കോടതി പരിശോധിക്കട്ടെ. സ്ത്രീപീഡനം നടത്തിയവരെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണ്. ഇനിയും പരാതി വരാനുണ്ടെന്നു മുഖ്യമന്ത്രി പറയുന്നത് സ്വന്തം പാര്‍ട്ടിക്കാരെ കുറിച്ചാണോ? ഞങ്ങളെ കൊണ്ട് ഒന്നും പറയിക്കരുത്. പാര്‍ട്ടി സെക്രട്ടറിയായപ്പോള്‍ പിണറായി ചെയ്തതടക്കം എന്താണെന്ന് അറിയാം.
കോണ്‍ഗ്രസിലെ സ്ത്രീ ലമ്പടന്‍മാര്‍ എന്താണ് കാട്ടുക്കൂട്ടുന്നതെന്നും ലൈംഗിക വൈകൃത കുറ്റവാളികളെ വെല്‍ ഡ്രാഫ്റ്റഡ് എന്ന് പറഞ്ഞ് ന്യായീകരിച്ചാല്‍ ജനം തള്ളികളയുമെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.















