Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇന്ത്യാ-യുഎസ് ബന്ധത്തില്‍ മഞ്ഞുരുകുന്നു…ഒടുവില്‍ ട്രംപും മോദിയും ഫോണില്‍ സംസാരിച്ചു; വ്യാപാരക്കരാറും സൈനിക പങ്കാളിത്തവും ചര്‍ച്ചയായി

ഓപ്പറേഷന്‍ സിന്ദൂറിന്റെ നാളുകള്‍ക്ക് ശേഷം ഇതാദ്യമായി ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയും അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപും ഫോണില്‍ സംസാരിച്ചു. ഇന്ത്യ-യുഎസ് ബന്ധത്തില്‍ മഞ്ഞുരുക്കുന്ന നടപടിയാണ് ഉണ്ടായിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2025, 07:59 pm IST
in World

ന്യൂദല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്റെ നാളുകള്‍ക്ക് ശേഷം ഇതാദ്യമായി ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയും അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപും ഫോണില്‍ സംസാരിച്ചു. ഇന്ത്യ-യുഎസ് ബന്ധത്തില്‍ മഞ്ഞുരുക്കുന്ന സാഹചര്യമാണ് ഇതുവഴി സംജാതമായിരിക്കുന്നത്.

ഫോണിലൂടെയുള്ള ഇരുനേതാക്കളുടെയും ഈ സംസാരം കുറെക്കാലമായി ഒപ്പുവെയ്‌ക്കാതെ കിടന്നിരുന്ന ഇന്ത്യാ-യുഎസ് വ്യാപാരക്കരാര്‍ യാഥാര്‍ത്ഥ്യമാകുന്നതിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. അതുപോലെ അമേരിക്ക ഇന്ത്യയ്‌ക്ക് മേല്‍ ചുമത്തിയിരിക്കുന്ന 50 ശതമാനം എന്ന ഭീമമായ വ്യാപാരത്തീരുവയില്‍ ഇളവുണ്ടാകുമെന്നും ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്കുള്ള കയറ്റുമതി പഴയതുപോലെ സുഗമമാക്കാന്‍ കഴിയുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. ഇന്ത്യാ-യുഎസ് ബന്ധത്തിലെ മഞ്ഞുരുകി എന്നാണ് പല രാഷ്‌ട്രീയനിരീക്ഷകരും ഇതേക്കുറിച്ച് വിലയിരുത്തുന്നത്. ഇതിന്റെ പ്രത്യാഘാതമെന്തെന്ന് വരും ദിവസങ്ങളില്‍ അറിയാനാവും.

Had a very warm and engaging conversation with President Trump. We reviewed the progress in our bilateral relations and discussed regional and international developments. India and the U.S. will continue to work together for global peace, stability and prosperity.…

— Narendra Modi (@narendramodi) December 11, 2025

“ട്രംപുമായി ഊഷ്മളവും താല‍്പര്യമുണര്‍ത്തുന്നതുമായ സംഭാഷണം ഇന്ന് നടന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും ദേശീയവും അന്തര്‍ദേശീയവുമായ സംഭവവികാസങ്ങളിലെ പുരോഗതി വിലയിരുത്തി. ആഗോളസമാധാനം, സുസ്ഥിരത, പുരോഗതി എന്നിവയ്‌ക്ക് വേണ്ടി ഇന്ത്യയും യുഎസും ഒന്നിച്ച് പ്രവര്‍ത്തിക്കുന്നത് തുടരും. “- മോദി പിന്നീട് എക്സില്‍ കുറിച്ചു.

ഇന്ത്യയുടെ ലാറ്റിനമേരിക്കന്‍ സ്വപ്നങ്ങള്‍ക്ക് മെക്സിക്കോ വഴി തിരിച്ചടി

യുഎസിന് പിന്നാലെ മെക്സിക്കോയും ഇന്ത്യയ്‌ക്ക് മേല്‍ വ്യാപാരത്തീരുവ 50 ശതമാനമാക്കി ഉയര്‍ത്തിയെന്ന് ഡിസംബര്‍ 11 വ്യാഴാഴ്ച പ്രഖ്യാപനമുണ്ടായി. ഇതിന് പിന്നില്‍ അമേരിക്കയുടെയും ട്രംപിന്റെയും സ്വാധീനമാണെന്ന് വ്യക്തമായിരുന്നു. ഇതാണ് ട്രംപിനോട് ഇനിയും മൗനം പാലിച്ചും ഒഴിഞ്ഞുമാറിയും മുന്നോട്ട് പോകേണ്ടെന്ന തീരുമാനത്തിലേക്ക് മോദിയെ എത്തിച്ചത്. ഏത് സന്ദര്‍ഭത്തിലാണ് നയതന്ത്രം കൃത്യമായി പ്രയോഗിക്കണമെന്ന് മോദിയ്‌ക്കറിയാം. കാരണം ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലേക്ക് ഇന്ത്യന്‍ ഉല്‍പന്നങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കാന്‍ മോദി സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. ടെക്സ്റ്റൈല്‍സ്, ഓട്ടോ കംപോണന്‍റുകള്‍, എഞ്ചിനീയറിംഗ് ചരക്കുകള്‍ എന്നിവയാണ് ഇന്ത്യ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലേക്ക് എത്തിക്കാന്‍ ശ്രമിച്ചത്. അതിനുള്ള പ്രധാന പ്രവേശനകവാടം മെക്സിക്കോ ആയിരുന്നു. അതാണ് ഈ ഉയര്‍ന്ന വ്യാപാരത്തീരുവ പ്രഖ്യാപനം കാരണം ഇന്ത്യയ്‌ക്ക് തിരിച്ചടിയായത്.

ഇരുവരും അകല്‍ച്ച പാലിച്ചതോടെ ശത്രുക്കള്‍ ട്രംപിനെ പല വിധത്തില്‍ ഇന്ത്യയ്‌ക്കെതിരെ തിരിക്കുന്നത് തടയിടാനാണ് പരസ്പരം സംസാരിക്കുക എന്ന നയതന്ത്രത്തിലേക്ക് മോദിയും എത്തിച്ചേര്‍ന്നതെന്ന് കരുതപ്പെടുന്നു. ഇത്രയും കാലം ട്രംപ് പങ്കെടുക്കുന്ന യോഗങ്ങള്‍ ഒഴിവാക്കിയും ഇന്ത്യാ-പാക് യുദ്ധം അവസാനിപ്പിച്ചത് ട്രംപിന്റെ മധ്യസ്ഥതമൂലമാണെന്ന അവകാശവാദത്തെ നിഷേധിച്ചും മുന്നോട്ട് പോവുകയായിരുന്നു മോദി. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കിയിരുന്നു. ഇന്ത്യയ്‌ക്കു മേല്‍ വ്യാപാരത്തീരുവ 50 ശമതാനമാക്കി ഉയര്‍ത്തിയതിന് പിന്നാലെ വീണ്ടും ട്രംപ് പല വിധ പ്രതികാര നടപടികള്‍ കടുപ്പിക്കുകയാണ്. അതില്‍ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇന്ത്യയ്‌ക്കെതിരായ വ്യാപാരത്തീരുവ 50 ശതമാനമാക്കി ഉയര്‍ത്തിയ മെക്സിക്കോയുടെ നടപടി. ഇന്ത്യയില്‍ നിന്നുള്ള അരി കയറ്റുമതിക്കാര്‍ക്കെതിരെയും ട്രംപ് തിരിയുമെന്ന വാര്‍ത്തയും പുറത്തുവന്നിരുന്നു. ഇതോടെയാണ് ഇതാണ് സംസാരിക്കേണ്ട സന്ദര്‍ഭമെന്ന് മോദി തീരുമാനിച്ചത്. അത് ശുഭകരമായ വഴിത്തിരിവുകളിലേക്ക് ഇന്ത്യാ-യുഎസ് ബന്ധത്തെ ഭാവിയില്‍ നയിച്ചേക്കുമെന്നാണ് പ്രതീക്ഷ.

ഇരുരാജ്യങ്ങളും തമ്മിലുള്ള സമഗ്രമായ സൈനിക പങ്കാളിത്തത്തെക്കുറിച്ച് സുദീര്‍ഘമായി ഇരുനേതാക്കളും സംസാരിച്ചു. നിര്‍ണ്ണായകമായ സാങ്കേതികവിദ്യകള്‍, ഊര്‍ജ്ജരംഗം, പ്രതിരോധം, സുരക്ഷ, മറ്റ് പ്രധാനമേഖലകള്‍ എന്നിവയെക്കുറിച്ചെല്ലാം ഇരുവരും സംസാരിച്ചു. 21ാം നൂറ്റാണ്ടിലേക്കുള്ള ഇന്ത്യ-യുഎസ് കോംപാക്റ്റ് (COMPACT- കാറ്റലൈസിങ്ങ് ഓപ്പര്‍ച്ചുനിറ്റീസ് ഫോര്‍ മിലിറ്ററി പാര്‍ട്ണര്‍ഷിപ്പ് , ആക്സലറേറ്റഡ് കൊമേഴ്സ് ആന്‍റ് ടെക്നോളജീസ്) കരാറിലെസുപ്രധാനമേഖലകളാണിവ.  ഒപ്പം ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും ചര്‍ച്ചയുണ്ടായി.

ഇതിനു പുറമേ ഇരുനേതാക്കളും വിവിധ ആഗോള വിഷയങ്ങളും ചര്‍ച്ച ചെയ്തു. കൂട്ടായ വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാനും ഇരുവരും തീരുമാനിച്ചു.

Tags: India-US tradeTrumpModiModiTrumpTrade tariffPhonetalk ModiTrump
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വാസ്തവത്തില്‍ ട്രംപുമായുള്ള വ്യാപാരക്കരാറില്‍ വസ്ത്രനിര്‍മ്മാണ രംഗത്ത് ഇന്ത്യയേക്കാള്‍ മെച്ചം ബംഗ്ലാദേശിനാണെന്ന വാദം തെറ്റാണ്

പുതുതായി ഇന്ത്യയിലെ യുഎസ് അംബാസഡറായി ചുമതലയേറ്റ സെര്‍ജിയോ ഗോര്‍ (ഇടത്ത്)
India

മോദിയുടെ വഴിക്ക് ട്രംപ് വരുമോ? ഇന്ത്യ-യുഎസ് വ്യാപാരക്കരാര്‍ ചര്‍ച്ച സജീവമാണെന്നും മോദിയും ട്രംപും സുഹൃത്തുക്കളാണെന്നും യുഎസ് അംബാസഡര്‍

India

ഇന്ത്യന്‍ രൂപയുടെ മൂല്യം ഡോളറിന് 87 രൂപയിലേക്ക് ഉയരുമെന്ന് ഫിച്ച് റേറ്റിംഗ്സ് ; രൂപയെ സ്ഥിരപ്പെടുത്താന്‍ 1000 കോടി ഡോളറിന്റെ സ്വാപുമായി ആര്‍ബിഐ

World

വ്യാപരത്തീരുവ ഉയര്‍ത്തി രാജ്യങ്ങളെ മുള്‍മുനയില്‍ നിര്‍ത്തിയ ട്രംപിന് വാഴപ്പഴവും ബീഫും പാരയായി

World

മോദിയോട് വലിയ ബഹുമാനം…ഇന്ത്യയുമായി വ്യാപാരക്കരാര്‍ ഉടന്‍ ഉണ്ടാകും: ട്രംപ്; ഒടുവില്‍ വിജയം ഇന്ത്യയുടെ പക്ഷത്തോ?

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.