ബെലഗാവി: കർണാടകയിൽ ബജ്‌റംഗ്ദളിനെ ഉടൻ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാവും നിയമസഭാ കൗൺസിൽ അംഗവുമായ ബി.കെ. ഹരിപ്രസാദ് .
ബജ്‌റംഗ്ദളിനെ നിരോധിക്കുന്നത് കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രകടന പത്രികയുടെ ഭാഗമായതിനാൽ ഈ ആവശ്യം നിറവേറ്റണമെന്ന് മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് ഹരിപ്രസാദ് പറഞ്ഞു. “ബജ്‌റംഗ്ദളിനെ നിരോധിക്കണമെന്ന് ഞാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ഞങ്ങളുടെ പാർട്ടിയുടെ പ്രകടന പത്രികയിലുണ്ടായിരുന്നു” എന്ന് അദ്ദേഹം പറഞ്ഞു.
സമാധാനപരമായ സിവിൽ സമൂഹത്തിന് ആർ എസ് എസ് , ബജ്‌റംഗ്ദൾ എന്നീ സംഘടനകളെ സർക്കാർ നിരോധിക്കണമെന്നാണ് ഹരിപ്രസാദ് പറഞ്ഞത്.












