പത്തനംതിട്ട: തിരുവല്ലയില്‍ വിരണ്ടോടിയ പോത്ത് നാലുപേരെ കുത്തി പരിക്കേല്‍പ്പിച്ചു.പരിക്കേറ്റവരില്‍ ഒരാള്‍ അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥനാണ്.പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിച്ചു.
ബുധനാഴ്ച രാവിലെ 11 മണിയോടുകൂടിയായിരുന്നു സംഭവം.വളഞ്ഞവട്ടത്ത് ഒരാളുടെ വീട്ടില്‍ വളര്‍ത്തുന്ന പോത്താണ് വിരണ്ടോടിയത്.പോത്തിനെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്.
പോത്ത് കെട്ട് പൊട്ടിച്ച് വിരണ്ടോടുകയായിരുന്നു. നാട്ടുകാര്‍ കീഴ്പ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടാകാത്തതിനെ തുടര്‍ന്ന് അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു. പിന്നീട് പോത്തിനെ ഒരു മരത്തില്‍ പിടിച്ചു കെട്ടി.
















