കോട്ടയം: നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനയില്ലെന്ന് ആദ്യം പറഞ്ഞത് മുഖ്യമന്ത്രി തന്നെയാണെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. എന്നാല്‍ അടൂര്‍ പ്രകാശിന്റേത് പാര്‍ട്ടിയുടെ നിലപാടല്ലെന്നും ഞങ്ങളെല്ലാം അതിജീവിതയ്‌ക്കൊപ്പമാണെന്നും അദ്‌ദേഹം പറഞ്ഞു. എല്ലാ പാര്‍ട്ടിക്കാരും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം. അടൂര്‍ പ്രകാശിന്റെ പ്രസ്താവന ശരിയല്ലെന്ന് പാര്‍ട്ടി അധ്യക്ഷന്‍ പറഞ്ഞിരുന്നു.
‘ജഡ്ജി ഒരു തീരുമാനമെടുത്തു. കോടതിയാണ് അടുത്ത മാര്‍ഗം. മേല്‍ കോടതിയിലേക്ക് പോകുന്ന കാര്യം തീരുമാനിക്കേണ്ടത് സര്‍ക്കാരാണ്. അടൂര്‍ പ്രകാശിന്റെ പരാമര്‍ശം പാര്‍ട്ടി നേതൃത്വം പരിശോധിക്കട്ടെ. ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി.
ദിലീപിനു നീതി കിട്ടിയെന്ന അടൂര്‍ പ്രകാശിന്‌റെ പ്രസ്താവനക്കെതിരെ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, രമേശ് ചെന്നിത്തല, എം എം ഹസ്സന്‍ തുടങ്ങിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തിയിരുന്നു.















