മലപ്പുറം: പൂക്കോട്ടൂരില്‍ കൊട്ടിക്കലാശത്തിനിടെ എല്‍ഡിഎഫ്- യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം.മുസ്ലീം ലീഗിന്റെ പ്രചാരണ വാഹനം എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞതാണ് സംഘര്‍ഷത്തിന് വഴിവച്ചത്.
പൂക്കോട്ടൂര്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡിലാണ് സംഭവം.ഇരു കൂട്ടരും തമ്മില്‍ കയ്യാങ്കളി നടക്കുകയായിരുന്നു.
കൊട്ടിക്കലാശത്തിനായി വന്ന പ്രചരണ വാഹനമാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞത്.വ്യാഴാഴ്ച നടക്കുന്ന രണ്ടാം ഘട്ടം തെരഞ്ഞെടുപ്പിന് ഇന്ന് വൈകുന്നേരം ആറ് മണിക്കാണ് സമാപനമായത്.
















