ന്യൂഡൽഹി : വന്ദേമാതരം വിഭജിച്ച തീരുമാനം നെഹ്‌റു ഒറ്റക്കെടുത്തതല്ലെന്ന് കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ . ഗാന്ധി, മൗലാന ആസാദ്, സുഭാഷ് ചന്ദ്രബോസ് എന്നിവരുൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ കൂട്ടായ തീരുമാനമായിട്ടാണ് എടുത്തതെന്നും ഖാർഗെ പറഞ്ഞു.
‘ നെഹ്‌റുവിനെ അപമാനിക്കാനുള്ള ഒരു അവസരവും ബിജെപി ഒരിക്കലും പാഴാക്കില്ല. നെഹ്‌റുവിന്റ പേര് എത്ര താഴ്‌ത്താൻ ശ്രമിച്ചാലും അദ്ദേഹം ഏറ്റവും ഉയർന്ന ആളായിരുന്നു, അങ്ങനെ തന്നെ തുടരും, നിങ്ങൾ താഴെയാണ്, താഴെ തന്നെ തുടരും. നെഹ്‌റുവിന്റ പ്രതിച്ഛായ തകർക്കാൻ ആർക്കുമാകില്ല.
1921-ൽ മഹാത്മാഗാന്ധി നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചപ്പോൾ, കോൺഗ്രസിലെ ലക്ഷക്കണക്കിന് സ്വാതന്ത്ര്യ സമര സേനാനികൾ ‘വന്ദേമാതരം’ ചൊല്ലിക്കൊണ്ട് ജയിലിലേക്ക് പോയി. .സ്വാതന്ത്ര്യസമരകാലത്ത് ‘വന്ദേമാതരം’ ഒരു മുദ്രാവാക്യമാക്കി മാറ്റിയത് കോൺഗ്രസ് ആയിരുന്നു… ‘ ഖാർഗെ പറഞ്ഞു.
















