തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനു പോയി മടങ്ങവെ ഓട്ടോറിക്ഷ ഇടിച്ച് ഗുരുതര പരിക്കേറ്റ സ്ഥാനാര്‍ഥി മരിച്ചു.കോര്‍പറേഷന്‍ വിഴിഞ്ഞം വാര്‍ഡ് സ്വതന്ത്ര സ്ഥാനാര്‍ഥി ജസ്റ്റിന്‍ ഫ്രാന്‍സിസ് (60) ആണ് മരിച്ചത്. നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയവേയാണ് മരണം.
ഇതേ തുടര്‍ന്ന് വിഴിഞ്ഞം വാര്‍ഡിലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചു.ശനിയാഴ്ച രാത്രി ഞാറവിളകരയടിവിള റോഡിലായിരുന്നു അപകടം.
ജസ്റ്റിന്‍ ഫ്രാന്‍സിസിന്റെ തലയ്‌ക്കും നട്ടെല്ലിനും ഗുരുതര പരിക്കേറ്റിരുന്നു.വാഹനം ഇടിച്ച സംഭവത്തില്‍ സംശയവും ദുരൂഹതയും ഉണ്ടെന്ന് പറഞ്ഞ ബന്ധുക്കള്‍ വിശദ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു.
















