തിരുവനന്തപുരം: ലൈംഗിക പീഡന കേസില്‍ പെട്ട രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്ക് ബെംഗളൂരുവില്‍ ഒളിവില്‍ കഴിയാന്‍ സഹായം നല്‍കിയ രണ്ടുപേര്‍ അറസ്റ്റില്‍. ജോസ്, റെക്‌സ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
തമിഴ്‌നാട്-കര്‍ണാടക അതിര്‍ത്തിയിലെ ബാഗല്ലൂരിലെ ഒളിസങ്കേതത്തില്‍ നിന്ന് ബെംഗളൂരുവിലേക്ക് രാഹുലിനെ എത്തിച്ചത് ഇവരാണെന്ന് പൊലീസ് അറിയിച്ചു. രക്ഷപ്പെടാന്‍ ഉപയോഗിച്ച ഫോര്‍ച്യൂണര്‍ കാറും പൊലീസ് പിടിച്ചെടുത്തു. രണ്ടു പേരെയും ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു.
മലയാളിയായ ജോസ് ബെംഗളൂരുവിലാണ് വര്‍ഷങ്ങളായി താമസിക്കുന്നത്.റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ ജോസിന് കേരളത്തിലെയും ബെംഗളൂരുവിലെയും കോണ്‍ഗ്രസ് നേതാക്കളുമായി അടുത്ത ബന്ധമാണുള്ളത്.ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ കണ്ടെത്താന്‍ പുതിയ അന്വേഷണ സംഘം ബെംഗളൂരുവിലേക്ക് തിരിച്ചിരുന്നു. ഇതിനിടെയാണ് ഒളിവില്‍ കഴിയാന്‍ സഹായം നല്‍കിയ രണ്ടുപേരെ പൊലീസ് പിടികൂടിയത്.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം കേസില്‍ എം എല്‍ എയുടെ മുന്‍കൂര്‍ ജാമ്യേപക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും.കര്‍ണാടകയിലെ വിവിധ ഫാം ഹൗസുകളിലും റിസോര്‍ട്ടുകളിലുമായി മാറി മാറിക്കഴിയുകയാണ് എം എല്‍ എ എന്നാണ് പൊലീസ് നിഗമനം.
















