ആലപ്പുഴ: ശബരിമല സ്വര്‍ണക്കൊള്ളയ്‌ക്ക് പിന്നില്‍ പുരാവസ്തു കള്ളക്കടത്ത് സംഘമെന്നുളള രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തലില്‍ മൊഴിയെടുക്കാന്‍ പ്രത്യേക അന്വേഷണ സംഘം. മൊഴിയെടുക്കാന്‍ സൗകര്യമുള്ള ദിവസം അറിയിക്കണമെന്ന് എസ്‌ഐടി രമേശ് ചെന്നിത്തലയോട് ആവശ്യപ്പെട്ട പ്രകാരം പത്താം തീയതി മൊഴി കൊടുക്കാമെന്ന് രമേശ് ചെന്നിത്തല അറിയിച്ചു.
പുരാവസ്തുക്കളുടെ രാജ്യാന്തര കരിഞ്ചന്തയില്‍ കാണാതെ പോയ സ്വര്‍ണപ്പാളികളുടെ ഇടപാട് നടന്നത് 500 കോടി രൂപയ്‌ക്കെന്ന് അറിവ് കിട്ടിയതായി രമേശ് ചെന്നിത്തല അന്വേഷണ സംഘത്തിന് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി. പുരാവസ്തു കടത്തിലെ മുഖ്യ പ്രതികള്‍ ഇപ്പോഴും അന്വേഷണ പരിധിക്കു പുറത്താണ്. അന്വേഷണം അവരിലേക്കും നീളണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.പ്രത്യേക അന്വേഷണ സംഘത്തെ നയിക്കുന്ന എഡിജിപി വെങ്കടേഷിനാണ് രമേശ് ചെന്നിത്തല കത്ത് നല്‍കിയത്
ശബരിമല സ്വര്‍ണ മോഷണ കേസില്‍ ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നവര്‍ സഹ പ്രതികള്‍ മാത്രമാണെന്ന് കത്തില്‍ പറയുന്നു.മുഖ്യപ്രതികര്‍ ഇപ്പോഴും അന്വേഷണത്തിന്റെ പരിധിയില്‍ ആയിട്ടില്ലെന്ന് കത്തില്‍ പറയുന്നു.
ശബരിമലയിലെ സ്വര്‍ണക്കൊള്ളയ്‌ക്ക് പിന്നില്‍ പുരാവസ്തു കള്ളക്കടത്ത് സംഘമെന്ന് തന്നോട് പറഞ്ഞത് ഒരു വ്യവസായിയാണെന്ന് രമേശ് ചെന്നിത്തല വെളിപ്പെടുത്തി.ഭയമുളളതിനാലാണ് വ്യവസായി നേരിട്ട് രംഗത്തു വരാത്തത്. പ്രത്യേക അന്വേഷണസംഘം സുരക്ഷ ഉറപ്പ് നല്‍കിയാല്‍ വ്യവസായി മൊഴി ന നല്‍കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
















