എന്തിനേക്കാളും തന്റെ രാജ്യത്തെ സ്‌നേഹിക്കുന്ന
ധന്യനാം നേതൃത്വമേ നമിക്കുന്നു ഞാന്‍
ആദരം നല്‍കേണ്ടവര്‍ക്കത്യാദരം നല്‍കുവാന്‍
ആര്‍ജവം കാണിക്കുന്ന നേതാവേ നമസ്‌കാരം.
ഭാരതനാരികള്‍ തന്‍ രക്ഷയും സ്വാതന്ത്ര്യവും
വാനോളമുയര്‍ത്തുവാന്‍ പ്രതിജ്ഞയെടുത്തയാള്‍
കണ്ണിമവെട്ടാതെ അതിര്‍ത്തിയെ രക്ഷിക്കുന്ന
ധീരരാം ജവാന്മാര്‍ക്കു പ്രചോദനം നല്‍കിയല്ലോ.
ശാസ്ത്രസാങ്കേതിക വിദ്യകള്‍ കുതിയ്‌ക്കുന്നൂ
മേല്‍ക്കു മേലുയരുന്നൂ ഭാരത യശസ്സിനും
നാമിന്ന് സാമ്പത്തിക ശക്തിയായുരുന്നൂ
അത്ഭുതത്തോടെ നമ്മെ നോക്കുന്നൂ ലോകമെങ്ങും.
അശരണര്‍ക്കും കൃഷിക്കാര്‍ക്കുമായി
ആയിരം നന്മകള്‍ ചെയ്യുന്നു നിത്യവും
പ്രായമായവര്‍ക്കായിട്ടു നല്‍കുന്നൂ
ആശതന്‍ പൊന്‍കിരണങ്ങളെന്നും.
ലോകനേതാക്കള്‍ തന്‍മദ്ധ്യത്തില്‍ ശിരസ്സുയര്‍ത്തി
നില്‍ക്കുന്ന നേതാവിനെ കാണുന്ന മാത്രയില്‍
ഇതുതന്നെ ശരിയെന്നു മന്ത്രിക്കുന്നൂ മനം
ഇനിയും ഇതുതന്നെ വേണമെന്നോതുന്നൂ.
തീവ്രവാദികള്‍ക്കെന്നും പേടിസ്വപ്‌നമായ്
തീവ്രമായ് നിലപാടെടുക്കുന്നു നിത്യവും
പെറ്റമ്മയും പിറന്ന നാടുമൊന്നെന്ന
പ്രത്യക്ഷത്തില്‍ തന്നെ കാണുന്നിതേവരും.
ഭാരതത്തില്‍ നരേന്ദ്രനായ് വാഴുക
ഭാഗ്യമെന്നെന്നും തുണച്ചിടട്ടെ
സത്യവും ധര്‍മ്മവും പുലരട്ടെ ഭൂമിയില്‍
സങ്കുചിത ഭാവങ്ങളില്ലാതെയാവട്ടെ.
അങ്ങയുടെ പാദാരവിന്ദങ്ങളില്‍ വീണു
ഒന്നു നമസ്‌ക്കരിച്ചീടാന്‍ കൊതിക്കുന്നൂ
ആയിരം നന്മകളങ്ങേയ്‌ക്കു നേരുന്നു
ആയുസ്സു നല്‍കുവാന്‍ ഈശ്വരന്‍ കനിയട്ടെ.
















