Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

സൂപ്പര്‍ ലീഗ് കേരള: മാജിക്-മലപ്പുറം സെമി ഇന്ന്

വിനോദ് ദാമോദരന്‍ by വിനോദ് ദാമോദരന്‍
Dec 7, 2025, 05:17 am IST
in Football
മലപ്പുറം എഫ്‌സി ടീം പരിശീലനത്തിനിടെ

മലപ്പുറം എഫ്‌സി ടീം പരിശീലനത്തിനിടെ

തൃശൂര്‍: സൂപ്പര്‍ ലീഗ് കേരള രണ്ടാം സീസണില്‍ ഇന്ന് ആദ്യ സെമിഫൈനല്‍. മലപ്പുറം എഫ്സിയും തൃശൂര്‍ മാജിക് എഫ്സിയുമാണ് രാത്രി 7.30ന് തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടുന്നത്. ജയിക്കുന്നവര്‍ ഫൈനലില്‍. പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തില്‍ ഫോഴ്സ കൊച്ചിയെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനക്കാരയാണ് മലപ്പുറം സെമിയിലെത്തിയത്. തൃശൂര്‍ രണ്ടാം സ്ഥാനക്കാരായാണ് അവസാന നാലില്‍ ഇടംപിടിച്ചത്. രണ്ട് വര്‍ഷം മാത്രം പഴക്കമുള്ള ലീഗില്‍ രണ്ട് ടീമുകളും തങ്ങളുടെ ആദ്യ സെമി പോരാട്ടത്തിനാണ് ഇറങ്ങുന്നത്.

തൃശൂര്‍ സ്വന്തം മൈതാനത്താണ് കളിക്കാനിറങ്ങുന്നതെന്ന് അവര്‍ക്ക് നേരിയ മുന്‍തൂക്കം നല്‍കുന്നുണ്ട്. സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ ജയിച്ച് ഫൈനലിലെത്തുക എന്നതാണ് അവരുടെ സ്വപ്നം. അവസാന കളിയില്‍ കണ്ണൂര്‍ വാരിയേഴ്സിനോട് 2-0ന് തോറ്റാണ് തൃശൂര്‍ ഇന്ന് സെമി പോരാട്ടത്തിനിറങ്ങുന്നത്. സെമിയിലെത്തിയ ടീമുകളില്‍ ഏറ്റവും കുറവ് ഗോളടിച്ചവരും വഴങ്ങിവരും തൃശൂര്‍ മാജിക് എഫ്സിയാണ്. പത്ത് കളിയില്‍ നിന്ന് എട്ട് ഗോളടിച്ച അവര്‍ വഴങ്ങിയത് ഏഴെണ്ണം മാത്രം. മികച്ച മധ്യനിരയും പ്രതിരോധവുമാണ് അവരുടെ കരുത്ത്്. ഒരു ഗോളടിച്ച് മുന്നിലെത്തിയാല്‍ അത് പ്രതിരോധിക്കുന്നത് പല കളികളിലും കാണുകയും ചെയ്തു. ബ്രസീലിയന്‍ താരം മെയ്ല്‍സണ്‍ ആല്‍വസ്, ഇന്ത്യന്‍ താരം തേജസ് കൃഷ്ണ, ബിബിന്‍ അജയന്‍, തേജസ് കൃഷ്ണ എന്നിവരാണ് പ്രതിരോധത്തിലെ അതികരുത്തര്‍. ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായി ഇന്ത്യന്‍ താരം ലെനി റോഡ്രിഗസ്, മധ്യനിരിയില്‍ കൊളംബിയന്‍ താരം കെവിന്‍ പാഡില്ല, ഉമാശങ്കര്‍, സാജന്‍ ജേക്കബ്, ഫ്രാന്‍സിസ് അഡു എന്നിവര്‍ കളി മെനയും. മുന്നേറ്റത്തില്‍ ഇവാന്‍ മാര്‍കോവിച്ച്, നവീന്‍കൃഷ്ണ, ഫൈസല്‍ അലി എന്നിവരുമുണ്ട്. കഴിഞ്ഞ ചില കളികളില്‍ പകരക്കാരുടെ ബെഞ്ചിലായിരുന്നെങ്കിലും മാര്‍കസ് ജോസഫിന്റെ സാന്നിധ്യവും ടീമിന് മുതല്‍ക്കൂട്ടാകും. ഗോള്‍വലയ്‌ക്ക് മുന്നില്‍ അണ്ടര്‍ 23 ഇന്ത്യന്‍ താരം കമാലുദ്ദീന്‍ തന്നെയായിരിക്കും ഇറങ്ങുക.

തൃശൂര്‍ മാജിക് എഫ്‌സി ടീം പരിശീലനത്തില്‍

ഫോഴ്സ കൊച്ചിയെ ജീവന്മരണപോരാട്ടത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് സെമിയിലെത്തിയതിന്റെ ആത്മവിശ്വാസത്തോടെയാണ് മലപ്പുറം ഇന്ന് ഇറങ്ങുക. നിമിഷാര്‍ദ്ധം കൊണ്ട് കളി അനുകൂലമാക്കാന്‍ കഴിവുള്ള ജോണ്‍ കെന്നഡി എന്ന ബ്രസീലുകാരന്റെ ബൂട്ടുകളിലാണ് മലപ്പുറം എഫ്സിയുടെ പ്രധാന പ്രതീക്ഷ. കഴിഞ്ഞ 10 കളികളില്‍ നിന്ന് ഒരു ഹാട്രിക്ക് ഉള്‍പ്പെടെ എട്ട് ഗോളടിച്ച കെന്നഡി നിലവില്‍ ലീഗിലെ ടോപ് സ്‌കോറര്‍ കൂടിയാണ്. മൂന്ന് ഗോളടിച്ച പ്രതിരോധനിരയിലെ ഐറ്റര്‍ അല്‍ഡലിര്‍, രണ്ട് ഗോളടിച്ച റോയ് കൃഷ്ണ എന്നിവരും ടീമിന്റെ കരുത്താണ്. കഴിഞ്ഞ മത്സരത്തിലെന്ന പോലെ റോയ് കൃഷ്ണ ഇന്നും പകരക്കാരുടെ ബെഞ്ചിലിരിക്കാനാണ് സാധ്യത. മധ്യനിരിയില്‍ മധ്യനിരയില്‍ ഫകുണ്‍ഡോ, ബദര്‍ ബുലാഹ്റൂദിന്‍, അബ്ദലേ ഫോര്‍സി എന്നിവര്‍ക്ക് പുറമെ ജി. സഞ്ജു, മുഹമ്മദ് ഇര്‍ഷാദ്, അഭിജിത്ത്, മുഹമ്മദ് അസ്ഹര്‍, നിതിന്‍ മധു, ഇഷാന്‍ പണ്ഡിത തുടങ്ങി ഒരുപിടി താരങ്ങളും മലപ്പുറം എഫ്‌സി നിരയിലുണ്ട്. പ്രതിരോധത്തില്‍ അബ്ദുള്‍ ഹക്കു, സഞ്ജു ഗണേഷ്, സച്ചിന്‍ ദേവ് തുടങ്ങിയ മികച്ച താരനിരയാണ് മലപ്പുറത്തിന്റെ കരുത്ത്. എങ്കിലും പ്രതിരോധം പലപ്പോഴും പൊളിയാറുണ്ട്. അതിനുള്ള തെളിവാണ് അവര്‍ വഴങ്ങിയ ഗോളുകളുടെ എണ്ണം. കഴിഞ്ഞ 10 കല്‍കളില്‍ നിന്ന് മലപ്പുറം 18 എണ്ണം അടിച്ചപ്പോള്‍ 15 എണ്ണം വഴങ്ങി.

ഈ സീസണില്‍ ഇരു ടീമുകളും മൂന്നാം തവണയാണ് ഏറ്റുമുട്ടുന്നത്. പ്രാഥമിക റൗണ്ടില്‍ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ നടന്ന കളിയില്‍ 1-0ന് മലപ്പുറം എഫ്സി ജയിച്ചപ്പോള്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം കളിയില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തൃശൂര്‍ മാജിക് എഫ്സി വിജയം കരസ്ഥമാക്കിയിരുന്നു. ഇന്ന് ആര് ജയിച്ചാലും അവരുടെ ആദ്യ ഫൈനലായിരിക്കും. അതുകൊണ്ടുതന്നെ വാശിയേറിയ പോരാട്ടത്തിനായിരിക്കും തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയം സാക്ഷ്യം വഹിക്കുക.

Tags: Super League KeralaMalappuram FCThrissur Magic fc
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

കണ്ണൂരില്‍ വീണ്ടും ഫുട്ബോള്‍ വസന്തം

Football

സൂപ്പര്‍ ലീഗ് കേരള: കണ്ണൂരിനെ ആവേശത്തിലാക്കി ഘോഷയാത്ര

Football

കേരള സൂപ്പര്‍ ലീഗ്: കണ്ണൂര്‍ ആരവക്കടല്‍

എസ്.എല്‍.കെ ട്രോഫിക്ക് സമീപം കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി, തൃശൂര്‍ മാജിക് എഫ്‌സി ക്യാപ്റ്റന്‍മാരും പരിശീലകരും
Football

കൊട്ടിക്കലാശം… സൂപ്പര്‍ ലീഗ് കേരളയില്‍ ഇന്ന് കണ്ണൂര്‍ വാരിയേഴ്സ്-തൃശൂര്‍ മാജിക് എഫ്സി

Football

സൂപ്പര്‍ ലീഗ് കേരള: മലയാളി ഹൃദയത്തിലേറ്റിയ കാല്‍പന്ത് മാമാങ്കം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ലക്ഷ്മിപ്രിയ മത്സരിക്കാനില്ല, പകരം കോണ്‍ഗ്രസ് മുന്‍നേതാവ് ജിബി പാത്തിക്കല്‍ പെരുമ്പാവൂരില്‍ ട്വന്‍റി ട്വന്‍റി സ്ഥാനാര്‍ത്ഥി

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.