തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്ത് എക്സൈസിന്റെ പ്രത്യേക പരിശോധന.താലൂക്ക് അടിസ്ഥാനത്തിലും ജില്ലാ അതിര്‍ത്തികളിലും പരിശോധന നടത്താന്‍ പ്രത്യേക സംഘങ്ങളെ നിയോഗിച്ചു.
എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂം തുറന്ന് പ്രവര്‍ത്തിക്കും. തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പ്രത്യേക പരിശോധന പുതുവര്‍ഷം വരെ തുടരും. ഡിസംബര്‍ 7 വൈകുന്നേരം 6 മണി മുതല്‍ തെരഞ്ഞെടുപ്പ് അവസാനിക്കും വരെ ഡ്രൈ ഡേ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം ഞായറാഴ്ച സമാപിക്കും. ചൊവ്വാഴ്ചയാണ് വോട്ടെടുപ്പ്.രണ്ടാം ഘട്ടം 11ന് തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുളള ജില്ലകളില്‍. 13നാണ് വോട്ടെണ്ണല്‍.
















