തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയ്‌ക്കെതിരെ പരാതി നല്‍കിയ യുവതിയെ തിരിച്ചറിയും വിധത്തില്‍ വീഡിയോ പുറത്തിറക്കിയതിന് അറസ്റ്റിലായ രാഹുല്‍ ഈശ്വര്‍ നിരാഹാര സമരം അവസാനിപ്പിച്ചു. ആഹാരം കഴിക്കാമെന്ന് രാഹുല്‍ ഈശ്വര്‍ ജയില്‍ അധികൃതരെ അറിയിച്ചു.കോടതി ശനിയാഴ്ചയും ജാമ്യം നിഷേധിച്ചതോടെയാണ് രാഹുല്‍ ഈശ്വറിന്റെ പിന്മാറ്റം.
യുവതിയുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ പിന്‍വലിക്കാമെന്ന് നേരത്തെ രാഹുല്‍ ഈശ്വര്‍ കോടതിയെ അറിയിച്ചിരുന്നു.കുറ്റം ചെയ്തിട്ടില്ലെന്നും തന്നെ വ്യാജ കേസില്‍ കുടുക്കിയെന്നും ആരോപിച്ചാണ് രാഹുല്‍ ഈശ്വര്‍ ജയിലില്‍ നിരാഹാരം തുടങ്ങിയത്.ആരോഗ്യ നില കണക്കിലെടുത്ത് രാഹുല്‍ ഈശ്വറിനെ നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് .
















