കൊച്ചി: കേരള ജെം ആന്‍ഡ് ജ്വല്ലറി ഷോ (കെജിജെഎസ് എക്‌സ്‌പോ 2025) അങ്കമാലി അഡ്‌ലക്‌സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ആരംഭിച്ചു.
കല്യാണ്‍ ജ്വല്ലേഴ്സ് എംഡി ടി.എസ്. കല്യാണരാമന്‍ ഉദ്ഘാടനം ചെയ്തു. ആഭരണവ്യാപാര മേഖലയിലെ ആഗോള മാറ്റത്തിനാണ് മേള വേദിയാവുന്നതന്ന് കല്യാണരാമന്‍ പറഞ്ഞു. യുഎഇ, സൗദി, ബഹ്‌റൈന്‍, കുവൈത്ത്, ഖത്തര്‍, ഒമാന്‍ എന്നിവിടങ്ങളില്‍ നിന്ന് എത്തുന്ന വിദേശ ഉപഭോക്താക്കള്‍ വ്യാപാര ഗതിമാറ്റത്തിന്റെയും വളര്‍ച്ചയുടെയും സൂചനയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വര്‍ണവില ഉയര്‍ന്നതോടെ 18 കാരറ്റ്, 14 കാരറ്റ് ആഭരണങ്ങള്‍ യുവതലമുറയില്‍ പുതിയ ട്രെന്‍ഡ് സൃഷ്ടിച്ചിരിക്കുകയാണെന്ന് കെജിജെഎസ് എംഡി പി.വി. ജോസ് പറഞ്ഞു.
ഉദ്ഘാടന സമ്മേളനത്തില്‍ രാജേഷ് കല്യാണരാമന്‍ (എക്‌സി. ഡയറക്ടര്‍, കല്യാണ്‍ ജ്വല്ലേഴ്സ്), ജോണ്‍ അലുക്ക (എംഡി, ജോസ് ആലുക്കാസ് ജ്വല്ലറി), പി.വി. ജോസ്, പ്രോഗ്രാം ഡയറക്ടറും, പീജെ പ്ലാറ്റിനം എംഡിയുമായ മില്‍ട്ടണ്‍ ജോസ്, ഡയറക്ടര്‍മാരായ സുമേഷ് വധേര, ക്രാന്തി നാഗ്വേക്കര്‍, കര്‍ണാടക ജ്വല്ലറി ഫെഡറേഷന്‍ ചെയര്‍മാന്‍ ശ്രീകാന്ത് കാരി എന്നിവരും പങ്കെടുത്തു.
















