ന്യൂദല്‍ഹി: ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനത്തില്‍ നിര്‍ണായക നീക്കവുമായി ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍. മുഖ്യമന്ത്രിയുടെ ശിപാര്‍ശ തള്ളിയ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സാങ്കേതിക സര്‍വകലാശാലയില്‍ ഡോ. സിസ തോമസിനെയും ഡിജിറ്റല്‍ സര്‍വകലാശാലയില്‍ ഡോ. പ്രിയ ചന്ദ്രനെയും വിസിമാരായി ശിപാര്‍ശ ചെയ്തു. ഇക്കാര്യം സുപ്രീംകോടതിയെ അറിയിച്ചു.
ഡിജിറ്റല്‍ സര്‍വകലാശാലയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചാന്‍സലര്‍ക്ക് കൈമാറിയ പാനലില്‍ ഡോ. സജി ഗോപിനാഥ് ആണ് ഒന്നാം സ്ഥാനത്ത്. സാങ്കേതിക സര്‍വകലാശാലയിലെ പട്ടികയില്‍ ഡോ. സി. സതീഷ് കുമാറും.
















