മഞ്ചേരി: സിദ്ദിഖ് കാപ്പന്റെ ഭാര്യ റെയ്ഹാനത്തിനു പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് എസ്ഡി പി ഐ പിന്തുണയോയെ മത്സരിക്കുന്നു.
മലപ്പുറം ജില്ലയിലെ കണ്ണമംഗലം പഞ്ചായത്തില്‍ മുട്ടുംപുറം വാര്‍ഡിലാണ് റെയ്ഹാനത് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്നത്.
കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റില്‍ മോണിഷയാണ് യു ഡി എഫ് സ്ഥാനാര്‍ഥി.
എല്‍ ഡി എഫും എസ് ഡി പി ഐയും വാര്‍ഡില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടില്ല.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഹിന്ദു സമുദായാംഗമായതിനാല്‍ മുസ്‌ലിം ലീഗ് വോട്ട് റെയ്ഹാനത്തിനു മറിക്കാന്‍ രഹസ്യ ധാരണയുണ്ട്.
85 ശതമാനത്തിലധികം മുസഌംങ്ങള്‍ ഉള്ള വാര്‍ഡാണിത്
ആകെ മൂന്നു സ്ഥാനാര്‍ഥികളാണ് വാര്‍ഡില്‍ മല്‍സരിക്കുന്നത്.
സ്വതന്ത്ര സ്ഥാനാര്‍ഥി നുസൈബ ബള്‍ബ് ചിഹ്നത്തിലും റെയ്ഹാനത് കുട ചിഹ്നത്തിലുമാണ് മല്‍സരിക്കുന്നത്













