മലപ്പുറം :മാനസിക വെല്ലുവിളി നേരിടുന്ന പത്താം ക്ലാസ് വിദ്യാര്‍ഥിയെ പീഡിപ്പിച്ച ആത്മീയ ചികിത്സകന്‍ മണ്ണാര്‍ക്കാട് പയ്യനടംപള്ളിക്കുന്ന് ചോല മുഖത്ത് മുഹമ്മദ് റഫീഖ് (43) അറസ്റ്റില്‍.
പെരിന്തല്‍മണ്ണ -പട്ടാമ്പി റോഡിലുള്ള ഇയാളുടെ ചികിത്സാ കേന്ദ്രത്തില്‍ വച്ച് കഴിഞ്ഞ മാര്‍ച്ചിലായിരുന്നു പീഡനം നടന്നത്.സുഹൃത്തിനോട് കുട്ടി ഇക്കാര്യം പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
പിന്നീട് പാലക്കാട് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
പൊലീസ് പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരുന്നു. പ്രതി നേരത്തേ സമാന കൃത്യം ചെയ്തിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നു.
















