തിരുവനന്തപുരം : ലൈംഗിക പീഡന കേസിലെ പ്രതി രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത് എം.എല്‍.എ ആയതിനാല്‍.പദവി ഉപയോഗിച്ച് പ്രതി കേസില്‍ സ്വാധീനം ചെലുത്താനും സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ടെന്നാണ് കോടതി ഉത്തരവില്‍ പറയുന്നത്. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്.
ജാമ്യം നല്‍കിയാല്‍ അത് അന്വേഷണത്തെ ബാധിക്കാന്‍ സാധ്യതയുണ്ട്.നിലവില്‍ കേസിനാണ് പ്രാധാന്യം. കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പങ്ക് പ്രഥമദൃഷ്ട്യാ തെളിഞ്ഞിരിക്കുന്നുവെന്നും അതിനാല്‍മുന്‍കൂര്‍ ജാമ്യം അനുവദിക്കാന്‍ സാധിക്കില്ലെന്നും കോടതി ഉത്തരവില്‍ പറയുന്നു.
എന്നാല്‍, രാഹുലിനെതിരെ പ്രോസിക്യൂഷന്‍ പരാമര്‍ശിച്ച രണ്ടാമത്തെ കേസ് കോടതി പരിഗണിച്ചില്ല. പ്രതി സ്ഥിരം കുറ്റവാളിയെന്ന് രണ്ടാം എഫ് .ഐ.ആര്‍ പരിഗണിച്ച് മാത്രം പറയാന്‍ കഴിയില്ലെന്ന് കോടതി ഉത്തരവില്‍ പറയുന്നു.
















