Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സയന്‍റിഫിക് ടെമ്പര്‍ ഹിന്ദുമതത്തിലേ നടക്കൂ…ഹേബല്‍ അന്‍വറിന്റെ പ്രതിഭയെ വിമര്‍ശിച്ച വൈശാഖന്‍ തമ്പി ഇപ്പോള്‍ ചെവി പൊത്തി നടക്കുന്നു

ഹേബല്‍ അന്‍വറിന്റെ പ്രതിഭയേയും നേട്ടങ്ങളെയും ശാസ്ത്രീയമായി അപഗ്രഥിക്കാന്‍ പോയ സയന്‍റിഫിക് ടെമ്പറുള്ള ഫിസിക്സ് അധ്യാപകനായ വൈശാഖന്‍ തമ്പിയ്‌ക്ക് കണക്കിന് കിട്ടിയതോടെ സമാധാനമായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2025, 06:32 pm IST
in Kerala

തിരുവനന്തപുരം: സ്‌കൂളില്‍ പോകാതെ തന്നെ വിദ്യാഭ്യാസ മേഖലയില്‍ വലിയ നേട്ടങ്ങള്‍ കരസ്ഥമാക്കിയ അത്ഭുതബാലനായി അറിയപ്പെടുന്ന 13കാരന്‍ കോഴിക്കോട് താമരശ്ശേരി സ്വദേശിയായ ഹേബല്‍ അന്‍വര്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഭൗതിക ശാസ്ത്രത്തിലെ ഗവേഷണത്തിന് ഹേബല്‍ അന്‍വര്‍ വിദേശ സര്‍വകലാശാലയില്‍ നിന്നും പത്ത് ലക്ഷം രൂപ ഗ്രാന്‍റ് നേടിയെന്ന വാര്‍ത്ത വന്നതോടെ നിരവധി പൊതുപരിപാടികളില്‍ ഈ അത്ഭുതബാലന്‍ അതിഥിയാണിപ്പോള്‍.

സ്‌കൂളില്‍ പോകാതെ ശാസ്ത്രത്തില്‍ വലിയ നേട്ടങ്ങള്‍ കൊയ്ത അത്ഭുതബാലന്‍ എന്ന തരത്തിലാണ് ഹേബല്‍ അന്‍വര്‍ സമൂഹമാധ്യമങ്ങളില്‍ ആഘോഷിക്കപ്പെടുകയാണ്. നിരവധി മതസംഘടനങ്ങളും ഹേബല്‍ അന്‍വര്‍ എന്ന വിദ്യാര്‍ത്ഥിയെ ആഘോഷിച്ച് രംഗത്ത് വന്നിരുന്നു.

ഹേബല്‍ അന്‍വറിന്റെ പ്രതിഭയേയും നേട്ടങ്ങളെയും ശാസ്ത്രീയമായി അപഗ്രഥിക്കാന്‍ പോയ സയന്‍റിഫിക് ടെമ്പറുള്ള ഫിസിക്സ് അധ്യാപകനായ വൈശാഖന്‍ തമ്പിയ്‌ക്ക് കണക്കിന് കിട്ടിയതോടെ സമാധാനമായി. ഹേബല്‍ അന്‍വറിന്റെ കഴിവുകള്‍ അപഗ്രഥിക്കുകയും ഹേബല്‍ അന്‍വറിന്റെ കഴിവിലെ പൊള്ളത്തരങ്ങള്‍ തുറന്നുകാണിക്കാനും ഒരുമ്പെട്ട വൈശാഖന്‍ തമ്പിയെ കാത്തിരുന്നത് സമൂഹമാധ്യമങ്ങളില്‍ തെറിയഭിഷേകവും മൊബൈല്‍ ഫോണിലൂടെ നിലയ്‌ക്കാത്ത ചീത്തവിളിയും.

കേരളം ദൈവത്തിന്റെ നാടല്ല, ദൈവമില്ലാത്തവരുടെ നാടായി എന്ന് വിമര്‍ശിച്ച് ഓര്‍ഗനൈസറില്‍ ലേഖനമെഴുതിയ മുംബൈ സ്വദേശിയായ സുരേന്ദ്രനാഥിനെ മുംബൈയിലെ നുണയന്‍ എന്ന് വിളിച്ചയാളാണ് വൈശാഖന്‍ തമ്പി. പല ഹിന്ദു വിശ്വാസങ്ങളെയും സയന്‍റിഫിക് ടെമ്പറില്‍ പരിശോധിച്ച് വിമര്‍ശിക്കുന്ന ആളും കൂടിയാണ് വൈശാഖന്‍ തമ്പി. പക്ഷെ ഹേബല്‍ അന്‍വറിനെ തൊട്ടപ്പോള്‍ വിവരമറിഞ്ഞു. ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ ഉയരുന്ന ചീത്തവിളി കേള്‍ക്കാന്‍ കഴിതായെ കുറച്ചുനാളത്തേക്ക് എല്ലാം കെട്ടിപ്പൂട്ടി വെച്ചിരിക്കുകയാണ് വൈശാഖന്‍ തമ്പി. മാധ്യമം പത്രവും മീഡിയവണ്ണും ഈ പ്രശ്നത്തില്‍ ചാടിവീണിട്ടുണ്ട്. വൈശാഖന്‍ തമ്പി എന്ന ഇടതുപക്ഷക്കാരനും യുക്തിവാദിയുമായ ഫിസിക്സ് പ്രൊഫസറുടെ തെറ്റുകള്‍ ചൂണ്ടിക്കാട്ടി മീഡിയവണ്‍ നിരവധി വീഡിയോകളുമായി രംഗത്തെത്തിയിട്ടുണ്ട്. എന്തായാലും ഒരു കാര്യം വൈശാഖന്‍ തമ്പി മനസ്സിലാക്കി. ഹിന്ദുമതവിശ്വാസങ്ങളെയും അതില്‍ അംഗമായവരുടെ പ്രതിഭയെയും എത്രവേണമെങ്കിലും സയന്‍റിഫിക് ടെമ്പറില്‍ തലനാരിഴ കീറി പരിശോധിച്ച് വിമര്‍ശിച്ചാലും എല്ലാവരും അത് കേട്ട് നില്‍ക്കുമെന്ന കാര്യവും വൈശാഖന്‍ തമ്പി മനസ്സിലാക്കിയിരിക്കണം. വൈശാഖന്‍ തമ്പീ… സയന്‍റിഫിക് ടെമ്പറും കൊണ്ട് ഹിന്ദുത്വത്തിനപ്പുറം പോകാന്‍ ശ്രമിച്ചാല്‍ ഇനി തടി കേടാതെ നോക്കിക്കോളൂ എന്നും ചിലര്‍ സോഷ്യല്‍ മീഡിയയില്‍ വൈശാഖന്‍ തമ്പിക്ക് ഉപദേശവും നല്‍കുന്നുണ്ട്.

ഇനി ഹേബല്‍ അന്‍വറിന്റെ പ്രതിഭയെ വിശകലനം ചെയ്ത വൈശാഖന്‍ തമ്പിയുടെ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

ഗ്രാവിറ്റേഷണല്‍ ഫിസിക്‌സ് പ്രബന്ധം അവതരിപ്പിച്ച് ജോര്‍ജ് മേസണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പത്ത് ലക്ഷം രൂപ ഗ്രാന്റ് കിട്ടിയ, സ്‌കൂളില്‍ പോകാത്ത അത്ഭുത ബാലന്‍!

വാര്‍ത്ത കണ്ടതാണ്. പക്ഷേ കഴിഞ്ഞ കുറേകാലമായി എത്ര ”ഞെട്ടിക്കുന്ന” വാര്‍ത്ത കണ്ടാലും പ്രത്യേകിച്ച് ഒന്നും തോന്നാത്ത ആളാണ് ഞാന്‍. ഒന്നുരണ്ട് തവണ തുടര്‍ച്ചയായി കണ്ടപ്പോള്‍ മാത്രമാണ് തലക്കെട്ടിന് അപ്പുറത്തേയ്‌ക്ക് വായിച്ചത്. പ്രത്യേകിച്ച് ഒരു വിശദാംശവും ഇല്ലാതെ, വളരെ ദുരൂഹമായ ഒരു വിവരണം. വാര്‍ത്ത അവതരിപ്പിക്കുന്ന ആളുടെ അന്തംവിടലിന് അപ്പുറം, വിഷയത്തിന്റെ മെറിറ്റ് വ്യക്തമാകുന്ന ഒന്നുമില്ലാത്തതിനാല്‍ അതപ്പഴേ വിട്ടു.

പക്ഷേ പിന്നീടങ്ങോട്ട് എങ്ങോട്ട് തിരിഞ്ഞാലും അത്ഭുതബാലന്‍! ഒരുപാട് പേര് വാര്‍ത്തകളും വീഡിയോ ലിങ്കുകളും അയച്ചുതന്ന് അഭിപ്രായം ചോദിക്കുകയുണ്ടായി.

ഇത്തരമൊരു വാര്‍ത്ത കേട്ടാല്‍ വിശദാംശങ്ങള്‍ അറിയാനുള്ള ഏറ്റവും ആദ്യത്തെ മാര്‍ഗം, ഇതിലെ പ്രധാന കീവേഡുകള്‍ ചേര്‍ത്ത് ഗൂഗിളില്‍ ചുമ്മാതൊന്ന് സെര്‍ച്ച് ചെയ്യുക എന്നതാണ്. തിയററ്റിക്കല്‍ ഫിസിക്‌സില്‍ പ്രബന്ധം അവതരിപ്പിച്ച് വിദേശയൂണിവേഴ്‌സിറ്റിയില്‍ നിന്ന് 10 ലക്ഷം രൂപ ഗ്രാന്റ് വാങ്ങിയ, സ്‌കൂളില്‍ പോകാത്ത അത്ഭുതകരനായ പതിമൂന്നുവയസ്സുകാരന്‍ എന്നത് ഒരു ശ്രദ്ധേയമായ സംഭവമായി തോന്നിയിരിക്കുന്നത് കുറച്ച് മലയാള മാധ്യമങ്ങള്‍ക്കും, ഇന്‍സ്റ്റഗ്രാം പ്രൊഫൈലുകള്‍ക്കും, യൂട്യൂബ് ചാനലുകള്‍ക്കും മാത്രമാണ്! അതാണ് ശരിയ്‌ക്കുള്ള അത്ഭുതം. ആ അത്ഭുതത്തോടുകൂടിയാണ് നേരത്തേ പറഞ്ഞതുപോലെ ഞാനാ സംഭവം വിട്ടത്.

പക്ഷേ കാര്യങ്ങള്‍ അവിടെ നിന്നില്ല.

പിന്നീട് നോക്കുമ്പോള്‍, പല പല വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വേദികളില്‍ പ്രഭാഷണം നടത്തുന്നു, വലിയ വലിയ വിഷയങ്ങള്‍ സംസാരിക്കുന്നു, സംശയങ്ങള്‍ക്ക് മറുപടി കൊടുക്കുന്നു, വിദ്യാര്‍ത്ഥികള്‍ക്ക് ഉപദേശം കൊടുക്കുന്നു. പലരും ആളെ ഐന്‍സ്‌റ്റൈനോടും ന്യൂട്ടനോടുമൊക്കെ ഉപമിക്കുന്നു. സ്‌കൂളില്‍ പോകുന്നതുകൊണ്ടാണ് മറ്റ് കുട്ടികള്‍ക്ക് ഇത്തരം അത്ഭുതങ്ങള്‍ സാധിയ്‌ക്കാത്തത് എന്നുവരെ ചിലര്‍ കണ്ടുപിടിക്കുന്നു.

കാര്യങ്ങള്‍ കൈവിട്ടുപോകുന്നതുപോലെ തോന്നിയതുകൊണ്ടാണ് കുറച്ചുകൂടി വിശദമായി ഇക്കാര്യം അന്വേഷിക്കാന്‍ തീരുമാനിച്ചത്. ആ പയ്യന്റെ കുറേ ഇന്റര്‍വ്യൂസും ന്യൂസ് ബൈറ്റ്‌സും ഒക്കെ പരതിയപ്പോള്‍ കുറച്ചുകൂടി വിവരങ്ങള്‍ കിട്ടി.

ജോര്‍ജ് മേസണ്‍ യൂണിവേഴ്‌സിറ്റിയിലെ മെര്‍ക്കാറ്റസ് സെന്റര്‍ ആണ് പയ്യന് ഗ്രാന്റ് നല്‍കിയിരിക്കുന്നതായി പറയപ്പെടുന്നത്. അവിടത്തെ ഒരു ഡോ. ശ്രുതി രാജഗോപാലാണ് അതിന് മേല്‍നോട്ടം കൊടുത്തിരിക്കുന്നത്. മെര്‍ക്കാറ്റസ് സെന്‍ററിന്റെ സൈറ്റില്‍ ഈ കുട്ടിയുടേയോ ഈ ഗ്രാന്‍റിന്‍റേയോ കാര്യങ്ങള്‍ കാണാനില്ല. മാത്രമല്ല അവരെക്കുറിച്ച് അവര്‍ പറയുന്നത് മാര്‍ക്കറ്റിനെ അധികരിച്ചുള്ള പോളിസി റിസര്‍ച്ചാണ് അവരുടെ ഫോക്കസ് എന്നാണ് (”…market-oriented thinking and classical liberal ideas, we equip high-agency talent to apply bold ideas that shape institutions, inform policy, and help people flourish. ) അതായത് സോഷ്യല്‍ സയന്‍സാണ് അവരുടെ ഏരിയ. ഡോ. ശ്രുതി രാജഗോപാല്‍ ഒരു സാമ്പത്തികശാസ്ത്രജ്ഞയാണ്. കുട്ടിയ്‌ക്ക് ഗ്രാന്‍റ് കിട്ടിയിരിക്കുന്നത് പക്ഷേ ഗ്രാവിറ്റേഷണല്‍ തിയറി എന്ന തിയററ്റിക്കല്‍ ഫിസിക്‌സിലെ വിഷയത്തിനാണ്!

ഒരു വാര്‍ത്തയില്‍ നിന്ന് Emergent Venture Grant എന്നൊരു വാക്ക് കിട്ടിയതുവച്ച് സെര്‍ച്ച് ചെയ്തപ്പോള്‍ അങ്ങനൊരു സംഗതിയുണ്ട്. വലിയ ഇംപാക്റ്റ് ഉണ്ടാക്കാന്‍ സാധ്യതയുള്ള, അതേസമയം വലിയ റിസ്‌ക്കുള്ള തീര്‍ത്തും പുതിയ ആശയങ്ങള്‍ക്കാണ് അത് നല്‍കപ്പെടുന്നത്. സമൂഹത്തില്‍ കൂടുതല്‍ അഭിവൃദ്ധിയും, അവസരങ്ങളും സുഖസൗകര്യങ്ങളും ഒരുക്കാന്‍ സഹായകമായ ആശയങ്ങള്‍ക്ക് തുടക്കമിടാന്‍ സഹായിക്കുക എന്നതാണ് അവരുടെ ലക്ഷ്യം. 13 വയസ്സ് കഴിഞ്ഞവര്‍ക്കാണ് അപേക്ഷിക്കാന്‍ യോഗ്യതയുണ്ടാവുക. മുന്‍പ് ഈ ഗ്രാന്‍റ് കിട്ടിയിട്ടുള്ള, അതിന്റെ ഇന്‍ഡ്യന്‍ ഘടകത്തിന് മേല്‍നോട്ടം കൊടുക്കുന്ന ആളാണ് ശ്രുതി രാജഗോപാലന്‍. ഈ ഗ്രാന്‍റ് തുക നിയതമായ ഒന്നല്ല, അത് ഓരോ ആശയത്തിനും അനുസരിച്ച് മാറാം.

സ്വന്തം റിസര്‍ച്ച് വിഷയത്തെപ്പറ്റി ആ പയ്യന്‍ പറയുന്ന കാര്യങ്ങള്‍ കേട്ടാല്‍, അറിയാത്ത സയന്‍സ് ജാര്‍ഗണുകള്‍ മാലപോലെ കോര്‍ത്ത് പറയുന്നതിനപ്പുറം അതേപ്പറ്റി എന്തെങ്കിലും ധാരണയുള്ളതായി തോന്നില്ല. നാലോ അഞ്ചോ ‘പേപ്പറുകള്‍ എഴുതി’ എന്ന് പുള്ളി പലയിടത്തും പറയുന്നുണ്ട്. എന്നാല്‍ പുള്ളിയുടെ പേരിനും പുള്ളി പറയുന്ന തിയറികളുടെ പേരിനും ഒന്നും തന്നെ ഇന്‍റര്‍നെറ്റില്‍ രേഖകളൊന്നുമില്ല. സോറി റ്റു സേ, 2025-ല്‍, രഹസ്യമായി റിസര്‍ച്ച് പ്രബന്ധം പബ്ലിഷ് ചെയ്യാന്‍ കഴിയുന്ന ഒരു വിഷയമല്ല തിയററ്റിക്കല്‍ ഫിസിക്‌സ്! അഥവാ, അങ്ങനെ എഴുതപ്പെടുന്ന എഴുത്തുകളെ അല്ല, ‘പ്രബന്ധം’ എന്ന് വിളിക്കുന്നത്.

ആ പയ്യന്‍ നന്നായി സംസാരിക്കുന്നുണ്ട്. തീര്‍ച്ചയായും അവന്‍ ഈ വിഷയത്തില്‍ കുറേയേറെ വായിച്ച് മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടുണ്ട് എന്നതും വ്യക്തമാണ്. പക്ഷേ ആധികാരികവും അല്ലാത്തതുമായ കുറേ പോപ്പുലര്‍ സയന്‍സ് റിസോഴ്‌സുകളില്‍ നിന്ന് കുറേ ടെക്‌നിക്കല്‍ വാക്കുകള്‍ പിക്കപ്പ് ചെയ്തത് ഒഴിച്ചാല്‍ തിയററ്റിക്കല്‍ ഫിസിക്‌സില്‍ വ്യക്തമായ ഒരു ആശയ അടിത്തറ അയാള്‍ക്ക് കിട്ടിയിട്ടില്ല. 13 വയസ്സുളള, സ്‌കൂളില്‍ ഫോര്‍മലായി ഫിസിക്‌സോ മാത്തമാറ്റിക്‌സോ പഠിച്ചിട്ടില്ലാത്ത ഒരു കുട്ടിയ്‌ക്ക് അത് കിട്ടാനുള്ള സാധ്യത 0% ന് വളരെ അടുത്താണ്. ഐസ് കട്ട അലിഞ്ഞ വെള്ളം എങ്ങോട്ട് പോയി എന്ന ചിന്തയില്‍ നിന്ന് വൈറ്റ് ഹോള്‍ എന്ന ആശയത്തിലെത്തി എന്ന് ആ കുട്ടി കുറേ സ്ഥലത്ത് പറയുന്നുണ്ട്. പുല്ലില്‍ മൂത്രമൊഴിക്കുമ്പോള്‍ പതയുന്നത് എന്തുകൊണ്ട് എന്ന ചിന്തയില്‍ നിന്നും ക്വാണ്ടം കംപ്യൂട്ടര്‍ കണ്ടെത്തി എന്ന് പറയുന്നതുപോലെ തന്നെയാണത്.

ഇതിന് പുറമേ, ‘മാത്തമാറ്റിക്‌സ് ഫോര്‍മലൈസ് ചെയ്യാന്‍ മാത്രമാണ്, ഫിസിക്‌സ് തോട്ടാണ്’, ‘ബ്ലാക്ക് ഹോള്‍ കോസ്‌മോളജിയാണ്, വൈറ്റ് ഹോള്‍ ഫിസിക്‌സാണ്’ എന്നിങ്ങനെ സ്വന്തം അവ്യക്തത പ്രകടമാകുന്ന ഒരുപാട് വാചകങ്ങള്‍ ആ കുട്ടിയുടെ വായില്‍ നിന്ന് വീഴുന്നുണ്ട്.

ഇതിലൊന്നും ആ കുട്ടിയെ ഒരു രീതിയിലും കുറ്റപ്പെടുത്താനാവില്ല. ചില കുട്ടികള്‍ ഇത്തരത്തിലുള്ള പാഷനേറ്റായ താത്പര്യങ്ങള്‍ ഉള്ളവരാണ്. അവസരം കിട്ടിയാല്‍ അവര്‍ അതിന്റെ പിന്നാലെ വെച്ചുപിടിക്കും. അതിനെ ശരിയായ ദിശയില്‍ ചാനല്‍ ചെയ്തുവിട്ടാല്‍ അവര്‍ക്ക് തീര്‍ച്ചയായും ഒരുപാട് ഉയരങ്ങളില്‍ എത്താനുമാകും. പക്ഷേ ഇവിടെ അവനെ പൊക്കിക്കൊണ്ട് നടക്കുന്നവര്‍ മിക്കവാറും അവന്റെ ഭാവി തന്നെ നശിപ്പിക്കുന്ന മട്ടാണ് കാണുന്നത്. അവരവര്‍ക്ക് മനസ്സിലാവുന്നില്ല എന്നതുകൊണ്ട് മാത്രം, അവന്‍ എടുത്ത് പ്രയോഗിക്കുന്ന സയന്‍സ് buzzwords ഒക്കെ കണ്ട് അന്തംവിട്ട് അവനെ ഐന്‍സ്‌റ്റൈനും ന്യൂട്ടനുമൊക്കെ തുല്യമാക്കി, അത് അവനെക്കൂടി വിശ്വസിപ്പിച്ച്, അവന്റെ മുന്നോട്ടുള്ള പോക്ക് അവര്‍ തടയുകയാണ് ചെയ്യുന്നത്.

അവനെക്കൊണ്ട്, ഫിസിക്‌സ് വെച്ച് പടച്ചോന് കൂടി ജാമ്യമെടുത്ത് കൊടുക്കുന്നതുകൊണ്ട് ഗുണമുള്ള ടീമുകള്‍ അതും മുതലാക്കുന്നുണ്ട്. ഇതിനൊക്കെ പുറമേ വളര്‍ന്നുവരുന്ന കുട്ടികള്‍ക്ക് അവനെക്കൊണ്ട് ഉപദേശം കൂടി കൊടുപ്പിച്ച് കുറച്ചുപേരെ കൂടി വഴിതെറ്റിക്കാനും എല്ലാരുംകൂടി നോക്കുന്നുണ്ട്.

Child Prodigy എന്ന പേരില്‍ ആഘോഷിക്കപ്പെടുന്ന കുട്ടികളെക്കുറിച്ച് ഞാന്‍ മുന്‍പും എഴുതിയിട്ടുണ്ട്. അതിന്റെ രത്‌നച്ചുരുക്കം ഒരിയ്‌ക്കല്‍ കൂടി ഇവിടെ പറയാം. സത്യത്തില്‍ അസ്‌ട്രോണമിയിലോ കോസ്‌മോളജിയിലോ ജിജ്ഞാസയില്ലാത്ത ഒരു കുട്ടിയെ കണ്ടെത്തുക വലിയ ബുദ്ധിമുട്ടാണ് എന്നാണ് എന്റെ അനുഭവം. എത്ര കേട്ടാലും തൃപ്തിവരാത്തവിധം പിന്നേയും പിന്നേയും അവരുടെ മനസ്സില്‍ ആ വിഷയത്തിലുള്ള ചോദ്യങ്ങള്‍ വന്നുകൊണ്ടിരിക്കും. അത് എല്ലാക്കാലത്തും അങ്ങനെ ആയിരുന്നു. പക്ഷേ മുന്‍പെങ്ങും ഇല്ലാതിരുന്ന ഒരു സവിശേഷസാഹചര്യം ഈയടുത്ത കാലത്ത് നിലവില്‍ വന്നിട്ടുണ്ട്; വിവരവിപ്ലവം. അതുകൊണ്ട് തന്നെ ഇന്ന് ജിജ്ഞാസയുള്ള കുട്ടികള്‍ ഗൂഗിളിലും യൂട്യൂബിലുമൊക്കെ നിരന്തരം തിരഞ്ഞ് ഇതുമായി ബന്ധപ്പെട്ട കണ്ടെന്‍റ് ഉള്‍ക്കൊള്ളുന്നുണ്ട്. ഇതിന്റെ സ്വാഭാവിക ഫലമെന്നോണം മറ്റ് രീതികളില്‍ പരിചയപ്പെടാന്‍ തീരെ സാധ്യതയില്ലാത്ത ഒരുപാട് ആശയങ്ങള്‍ കുട്ടികള്‍ക്ക് കിട്ടുന്നുണ്ട്.

പക്ഷേ ഇവിടെ ഒരു പ്രശ്‌നം ഉള്ളതായി കണ്ടിട്ടുണ്ട്. ഫിസിക്‌സില്‍ അതിയായ താത്പര്യമുണ്ട് എന്ന് ആമുഖമായി പറയുന്ന പല കുട്ടികളുടെയും താത്പര്യം ബ്ലാക് ഹോളിലും വാര്‍പ് ഡ്രൈവിലും സിംഗുലാരിറ്റിയിലുമൊക്കെയായി കുരുങ്ങിപ്പോകുന്നുണ്ട്. ബ്ലാക് ഹോളിനെപ്പറ്റി വാതോരാതെ സംസാരിക്കാനുള്ള വിവരങ്ങള്‍ ഉണ്ടാകും, പക്ഷേ പ്ലസ് ടൂ കഴിഞ്ഞിട്ടും ന്യൂട്ടന്‍ നിയമം കൃത്യമായി മനസിലായിട്ടുണ്ടാവില്ല!

അറിവിന് ഒരു പടിപടിയായ പുരോഗതിയുണ്ട്. പ്രത്യേകിച്ച് ഫിസിക്‌സ് പോലുള്ള നാച്ചുറല്‍ സയന്‍സുകളില്‍. അതില്‍ മുകളിലത്തെ പടിയില്‍ വരുന്ന ക്വാണ്ടം ഫിസിക്‌സോ ജനറല്‍ റിലേറ്റിവിറ്റിയോ ഒക്കെ ഏറ്റവും താഴത്തെ പടിയിലെ ന്യൂട്ടന്‍ നിയമത്തിലും ബോയില്‍ നിയമത്തിലുമൊക്കെ തുടങ്ങി, പടിപടിയായി കാല്‍ക്കുലസിലും ഇലക്ട്രോമാഗ്‌നെറ്റിസത്തിലുമൊക്കെയായി അനേകം അടരുകളുടെ ബലത്തിലാണ് നില്‍ക്കുന്നത്.

ഇതില്‍ നേരിട്ടൊരു എയര്‍ലിഫ്റ്റ് സാധ്യമല്ല. അതത് പ്രായത്തില്‍ പഠിക്കേണ്ട അടിസ്ഥാനകാര്യങ്ങള്‍ അപ്രസക്തമെന്ന് തോന്നിക്കുന്ന വിധം അവരുടെ ശ്രദ്ധ എക്‌സോട്ടിക് ആയ വിഷയങ്ങളില്‍ കുടുങ്ങിപ്പോകുന്നത് അക്കാദമികമായി ദോഷമേ ചെയ്യൂ. കുട്ടികള്‍ ബ്ലാക് ഹോളിനേയും വാര്‍പ് ഡ്രൈവിനേയും പോലെ അക്ഷരാര്‍ത്ഥത്തില്‍ എടുത്താല്‍ പൊങ്ങാത്ത കാര്യങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍, അവരുടെ ജിജ്ഞാസ മാത്രമാകാം അവിടെ പ്രവര്‍ത്തിക്കുന്നത്. അതിനെ അവരുടെ അസാമാന്യപ്രതിഭ ആയി തെറ്റിദ്ധരിച്ച് അത് അവരെത്തന്നെ വിശ്വസിപ്പിക്കുന്നത് കാര്യങ്ങളെ ശരിയ്‌ക്ക് മനസിലാക്കുന്നതില്‍ നിന്ന് അവരെ തടയുകയേ ചെയ്യൂ. അത് അവരോട് ചെയ്യുന്ന വലിയ ദ്രോഹമാണ്. അവസാനമായി ഇന്നത്തെ മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിചയമില്ലാത്ത ഒരു പുതിയ വാക്ക് പരിചയപ്പെടുത്തിക്കൊണ്ട് നിര്‍ത്തട്ടെ, ”സോഴ്‌സ്”.

Tags: PhysicsScientific temperHabel AnwarVaishakhan ThampirationalismProdigy Habel AnwarPhysics research
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

വേദാന്ത സമീപനം ഊര്‍ജ്ജതന്ത്രത്തില്‍

Education

പ്ലസ് ടു ഫിസിക്‌സ് കടുകട്ടി, പാസ്മാര്‍ക്ക് കിട്ടിയാലായെന്ന് വിദ്യാര്‍ത്ഥികള്‍, തുടര്‍ന്നുളള പരീക്ഷകളും സമ്മര്‍ദ്ദത്തില്‍

World

ഭൗതികശാസ്ത്ര നൊബേല്‍ സമ്മാനം ഇക്കുറി രണ്ട് പേർക്ക് ; നിര്‍മിതബുദ്ധിയിലെ വിവിധ കണ്ട് പിടുത്തങ്ങൾ അംഗീകാരത്തിന് അർഹരാക്കി

World

നൊബേല്‍ ജേതാവ് പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു; ഹിഗ്‌സ് ബോസോണ്‍ കണികാ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്

Kerala

കണാദന്‍, ശങ്കരാചാര്യര്‍…ആത്മീയതയില്‍ അലിഞ്ഞ് ശ്രീകുമാരന്‍ തമ്പി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

പത്തനംതിട്ടയിൽ ഇടത്തും വലത്തും പാളയത്തിൽ പട, അബിന്‍ വര്‍ക്കി വരത്തനെന്ന് ആന്റോ ആന്റണി

സ്ഥാനാർത്ഥി നിർണയം; ലീഗിൽ പൊട്ടിത്തെറി, ഫാത്തിമ തഹലിയയും ജയന്തി രാജനും ലീഗിന്റെ വനിതാ മുഖമല്ല

‘ജോസ് കെ. മാണി മത്സരിക്കുന്നത് മനസില്ലാമനസോടെ‘; പാലായില്‍ എന്‍ഡിഎയുടെ പ്രതീക്ഷകളെക്കുറിച്ച് ഷോണ്‍ ജോര്‍ജ്

കണ്ണൂരിൽ കെ.സുധാകരന് കോൺഗ്രസ് കീഴടങ്ങി?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.