ന്യൂദല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ തകര്‍ന്ന വ്യോമത്താവളം പുനര്‍നിര്‍മിക്കാന്‍ ഒരുങ്ങി പാകിസ്ഥാന്‍. ഭാരതം സുക്കൂറില്‍ തകര്‍ത്ത വ്യോമത്താവളത്തിന്റെ കെട്ടിടാവശിഷ്ടങ്ങള്‍ പാകിസ്ഥാന്‍ നീക്കി. ഇത് വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
മെയ് 10ന് പുലര്‍ച്ചെയാണ് ഭാരതം പാക് വ്യോമത്താവളങ്ങള്‍ തകര്‍ത്തത്. ഓപ്പറേഷന്‍ സിന്ദൂറില്‍ പാക് സൈന്യത്തിന്റെ സുപ്രധാന വ്യോമത്താവളമായ നൂര്‍ ഖാനിലും നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു. കൂടാതെ ബഹാവല്‍പൂരിലെയും മുരിദ്‌കെയിലെയും ജെയ്ഷെ മുഹമ്മദ്, ലഷ്‌കര്‍-ഇ-തൊയ്ബ ആസ്ഥാനങ്ങള്‍ ഉള്‍പ്പെടെ ഒമ്പത് പാകിസ്ഥാന്‍ ഭീകര ക്യാമ്പുകളും ഭാരതം നശിപ്പിച്ചിരുന്നു.
















