Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

മലപ്പുറത്തിന് ജയിച്ചേ തീരൂ; ഇന്നത്തെ കളി കൊച്ചിക്കെതിരെ

വിനോദ് ദാമോദരന്‍ by വിനോദ് ദാമോദരന്‍
Dec 4, 2025, 04:34 am IST
in Football

മഞ്ചേരി: സൂപ്പര്‍ ലീഗ് കേരളയില്‍ ഇന്ന് നടക്കുന്ന അവസാന മത്സരത്തില്‍ ജയിച്ചാല്‍ മലപ്പുറം എഫ്സി സെമിയില്‍. തോറ്റാല്‍ തുടര്‍ച്ചയായ രണ്ടാം സീസണിലും സെമി കാണാതെ പുറത്താകും. ഇന്ന് പയ്യനാട് സ്റ്റേഡിയത്തില്‍ രാത്രി 7.30ന് നടക്കുന്ന ജീവന്മരണപോരാട്ടത്തില്‍ ഫോഴ്സ കൊച്ചിയാണ് മലപ്പുറത്തിന്റെ എതിരാളികള്‍. അതുകൊണ്ടുതന്നെ ഇന്നത്തെ അവസാന പോരാട്ടത്തില്‍ അവര്‍ക്ക് ജയിച്ചേ മതിയാകൂ.

നിലവില്‍ 9 കളികളില്‍ നിന്ന് രണ്ട് വിജയവും അഞ്ച് സമനിലയും രണ്ട് തോല്‍വിയുമടക്കം 11 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് മലപ്പുറം. 14 ഗോളുകളടിച്ച അവര്‍ 13 എണ്ണം വഴങ്ങുകയും ചെയ്തു. കഴിഞ്ഞ കളിയില്‍ തിരുവനന്തപുരം കൊമ്പന്‍സിനെ അവരുടെ തട്ടകത്തില്‍ ചെന്ന് സമനിലയില്‍ തളച്ചതിന്റെ ആത്മവിശ്വാസവുമായാണ് മലപ്പുറം ഇന്ന് സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ കളിക്കാനിറങ്ങുന്നത്. ടൂര്‍ണമെന്റില്‍ ഇതുവരെ അഞ്ച് ഗോളടിച്ച ജോണ്‍ കെന്നഡിയിലാണ് മലപ്പുറത്തിന്റെ പ്രധാന പ്രതീക്ഷ. ഏറെ പ്രതീക്ഷയോടെ ഈ സീസണില്‍ ടീമിലേക്ക് കൊണ്ടുവന്ന റോയ് കൃഷ്ണ പെനാല്‍റ്റിയിലൂടെ രണ്ട് ഗോളടിച്ചിട്ടുണ്ടെങ്കിലും ഐഎസ്എല്ലില്‍ നടത്തിയ പ്രകടനത്തിന്റെ ഏഴയലത്തെത്തുന്ന പ്രകടനം നടത്തുന്നില്ല. മധ്യനിരയില്‍ ഫകുണ്‍ഡോ, ബദ്ര് ബുലാഹ്റൂദിന്‍ എന്നിവര്‍ക്ക് പുറമെ ജി. സഞ്ജു, മുഹമ്മദ് ഇര്‍ഷാദ്, അഭിജിത്ത്, മുഹമ്മദ് അസ്ഹര്‍, നിതിന്‍ മധു, ഇഷാന്‍ പണ്ഡിത തുടങ്ങി ഒരുപിടി താരങ്ങളുണ്ടെങ്കിലും അവസരത്തിനൊത്തുയരുന്നില്ല എന്നതാണ് ടീമിനെ കുഴക്കുന്നത്. അതേസമയം മഹാരാജാസ് സ്റ്റേഡിയത്തില്‍ നടന്ന ആദ്യപാദ മല്‍സരത്തില്‍ ഫോഴ്‌സ കൊച്ചിയെ 4-1ന് മലപ്പുറം തോല്‍പ്പിച്ചിരുന്നു എന്നതും മലപ്പുറത്തിന് ഇന്നത്തെ കളിയില്‍ മുന്‍തൂക്കം നല്‍കുന്നുണ്ട്.

കഴിഞ്ഞ ദിവസം തൃശൂര്‍ മാജിക് എഫ്സിയെ കണ്ണൂര്‍ വാരിയേഴ്സ് പരാജയപ്പെടുത്തിയതോടെയാണ് സെമിയിലെത്താന്‍ മലപ്പുറത്തിന് ഇന്ന് വിജയം അനിവാര്യമായത്. ഈ സീസണിലിതുവരെ ഹോമില്‍ തോല്‍വിയറിയാത്ത ടീം കൂടിയാണ് മലപ്പുറം എഫ്‌സി. അവസാന ഹോം മത്സരത്തില്‍ സ്വന്തം കാണികള്‍ക്കു മുന്‍പില്‍ കൊച്ചിയെ തകര്‍ത്ത് സെമി ഫൈനലില്‍ പ്രവേശിക്കുക എന്നതാണ് മലപ്പുറം ലക്ഷ്യമിടുന്നത്.

മറുവശത്ത് ഫോഴ്സയ്‌ക്കാണെങ്കില്‍ യാതൊന്നും നഷ്ടപ്പെടാനില്ല. കളിച്ച ഒന്‍പതില്‍ എട്ടിലും തോറ്റവരാണ് അവര്‍. ഇന്ന് മലപ്പുറത്തെ അവരുടെ തട്ടകത്തില്‍ തോല്‍പ്പിക്കുകയാണെങ്കില്‍ കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുകള്‍ക്ക് അഭിമാനത്തോടെ സീസണ്‍ അവസാനിപ്പിക്കാം. നിലവില്‍ 9 മത്സരങ്ങളില്‍ നിന്ന് വെറും 3 പോയിന്റാണ് കൊച്ചിക്കുള്ളത്.

Tags: Malappuram FCസൂപ്പര്‍ ലീഗ് കേരളForza Kochi FC
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഫൈനലിലേക്ക് യോഗ്യത നേടിയ കണ്ണൂര്‍ വാരിയേഴ്സിന്റെ ആഹ്ലാദം
Football

കണ്ണൂരിന് ഫൈനല്‍ ബെര്‍ത്ത് സമ്മാനിച്ചത് പ്രതിരോധക്കോട്ടയും കൈയ്യുറപ്പുള്ള ഗോളിയും

തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന കേരള സൂപ്പര്‍ ലീഗ് സെമി ഫൈനല്‍ മത്സരത്തില്‍ തൃശൂര്‍ മാജിക്ക് എഫ്.സി യുടെ മര്‍ക്കസ് ലെറിക് ജോസഫിന്റെ ഗോള്‍
Football

സൂപ്പര്‍ ലീഗ് കേരള: ഗംഭീരം മാജിക് പൂരം കണ്ണൂരിന് തൃശൂര്‍

മലപ്പുറം എഫ്‌സി ടീം പരിശീലനത്തിനിടെ
Football

സൂപ്പര്‍ ലീഗ് കേരള: മാജിക്-മലപ്പുറം സെമി ഇന്ന്

Football

സൂപ്പര്‍ ലീഗ് സെമി: തൃശൂര്‍ മാജിക് എഫ്‌സി- മലപ്പുറം എഫ്‌സി പോരാട്ടം നാളെ

Football

എല്‍ദോ പോള്‍ നിശബ്ദനായ പോരാളി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.