മോസ്കോ: എണ്ണയുമായി പോകുന്ന റഷ്യയുടെ മൂന്ന് ടാങ്കറുകള്‍ സ്ഫോടനത്തില്‍ തകര്‍ത്ത് ഉക്രൈന്‍. ഡിസംബര്‍ ഒന്നിന് രണ്ട് ടാങ്കറുകളും ഡിസംബര്‍ ഒന്നിന് ഒരു ടാങ്കറും തകര്‍ത്തു. റഷ്യയുടെ എണ്ണയുമായി പോകുന്ന നിയമവിരുദ്ധ ചാര എണ്ണ ടാങ്കറുകളെയാണ് തകര്‍ത്തതെന്ന് ഉക്രൈന്‍ അവകാശപ്പെടുന്നു. കെയ്റോസ്, വിരാട് എന്നീ ചാരഎണ്ണക്കപ്പലുകളെയാണ് തകര്‍ത്തതെന്ന് ഉക്രൈന്‍ പറയുന്നു.
റഷ്യയിലെ രണ്ട് വമ്പന്‍ എണ്ണക്കനികളായ ലൂക്കോയില്‍, റോസ് നെഫ്റ്റ് എന്നിവയ്‌ക്ക് അമേരിക്ക ഉപരോധം പ്രഖ്യാപിച്ചിരുന്നു. അതായത് റഷ്യ കുഴിച്ചെടുക്കുന്ന എണ്ണ ഈ കമ്പനികള്‍ പുറം രാജ്യങ്ങള്‍ക്ക് വില്‍ക്കാന്‍ പാടില്ലെന്ന് വിലക്കിയിരിക്കുകയാണ് യുഎസും യൂറോപ്യന്‍ രാജ്യങ്ങളും.
ഉപരോധം നിലവില്‍ വന്നതിന് ശേഷം, അതിനെ ലംഘിച്ച് എണ്ണയുമായി പോയ എണ്ണടാങ്കറുകളാണ് ഡ്രോണ്‍ ആക്രമണത്തില്‍ ഉക്രൈന്‍ തകര്‍ത്തത്. ഓരോ ടാങ്കര്‍ തകര്‍ക്കുമ്പോഴും ഏകദേശം 7 കോടി ഡോളര്‍ വരുമാനമാണ് റഷ്യയ്‌ക്ക് നഷ്ടമാകുന്നത്.
വെള്ളത്തിലൂടെ കുതിച്ചുപാഞ്ഞുപോകുന്ന ഡ്രോണുകള്‍ റഷ്യയുടെ എണ്ണ ടാങ്കുകളില്‍ ഇടിച്ച് തീഗോളം ഉയര്‍ത്തുന്നതിന്റെ വീഡിയോകള്‍ വൈറലാണ്. ഇതോടെ റഷ്യയുടെ സാമ്പത്തികവരുമാനം ഇല്ലാതാക്കുകയാണ് ലക്ഷ്യം. അതിവേഗത്തിലുള്ള ഈ ഉപരോധപ്രഖ്യാപനം റഷ്യയെ അടിമുടി തകര്‍ക്കാനുള്ള യൂഎസ്-യൂറോപ്യന്‍ യൂണിയന്‍ ഗൂഢാലോചനയുടെ ഭാഗമാണെന്ന് കരുതുന്നു.
റഷ്യയുടെ എണ്ണവുമാനം ഇടിയുന്നു, റഷ്യയുടെ സാമ്പത്തികതകര്‍ച്ച തുടങ്ങി
ആഴ്ചയില്‍ 122 കോടി ഡോളറോളം വിദേശരാജ്യങ്ങള്‍ക്ക് എണ്ണ വിറ്റ് നേടിയിരുന്ന റഷ്യയ്‌ക്ക് അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഏര്‍പ്പെടുത്തിയ ഉപരോധം വലിയ തിരിച്ചടിയായി. പണ്ട് ബാരലിന് 100 ഡോളര്‍ വിലയുണ്ടായിരുന്ന എണ്ണ ഇപ്പോള്‍ റഷ്യ 30 ഡോളറിന് നല്കാമെന്ന് പറഞ്ഞിട്ടും വാങ്ങാന്‍ ആളില്ല. മാത്രമല്ല, റഷ്യയുടെ എണ്ണയും ഭൂരിഭാഗവും കുഴിച്ചെടുക്കുന്ന എണ്ണക്കമ്പനികളായ ലൂക്കോയിലിനും റോസ് നെഫ്റ്റിനും ഉപരോധം ഏര്‍പ്പെടുത്തിയതോടെ ഇന്ത്യ, ചൈന ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ റഷ്യയുടെ എണ്ണയില്‍ നിന്നും പിന്തിരിയുകയാണ്. റഷ്യയിലെ എണ്ണ ടാങ്കറുകള്‍ കരീബിയന്‍ കടലിലൂടെ പോകുന്നുണ്ടോ എന്ന് കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരിക്കുകയാണ് പാശ്ചാത്യരാജ്യങ്ങള്‍. കണ്ടാല്‍ അപ്പോള്‍ ആക്രമിച്ച് തകര്‍ക്കുകയാണ് ഉക്രൈനും അവരെ സഹായിക്കുന്ന യൂറോപ്യന്‍ യൂണിയനും യുഎസും. ഇതോടെ റഷ്യയുടെ എണ്ണ വില്‍പനയില്‍ നിന്നുള്ള വരുമാനം 25 ശതമാനമായി ചുരുങ്ങി എന്ന് പറയുന്നു. ഇപ്പോള്‍ നവമ്പറിലെ കണക്ക് പ്രകാരം ഇന്ത്യ നേരത്തെ വാങ്ങിയിരുന്നതിന്റെ മൂന്നില്‍ ഒരു ഭാഗം എണ്ണയേ റഷ്യയില്‍ നിന്നും വാങ്ങുന്നുള്ളൂ. റിലയന്‍സ് പാടെ റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തി. ചൈന, ബ്രസീല്‍, തുര്‍ക്കി എന്നീ രാജ്യങ്ങളാണ് പിന്നെ റഷ്യന്‍ എണ്ണ വാങ്ങുന്നത്. റോസ് നെഫ്റ്റും ലൂക്കോയിലും അല്ലാതെ ചെറിയ റഷ്യന്‍ എണ്ണക്കമ്പനികളില്‍ നിന്നും എണ്ണ വാങ്ങാന്‍ ഇന്ത്യയിലെ ചില കമ്പനികള്‍ ശ്രമിക്കുന്നുണ്ട്.
















