കോട്ടയം: എഴുത്തുകാരിയും അധ്യാപികയുമായിരുന്ന ബി സരസ്വതിയുടെ(94) സംസ്‌കാരം ചൊവ്വാഴ്ച.ഏറ്റുമാനൂരിലെ വീട്ടുവളപ്പില്‍ ഉച്ചയ്‌ക്ക് രണ്ടിനാണ് സംസ്‌കാരം. ഇന്ന് ഉച്ചതിരിഞ്ഞ് വീട്ടില്‍ വച്ചാണ് മരണം.
പ്രശസ്ത സാഹിത്യകാരന്‍ കാരൂര്‍ നീലകണ്ഠപ്പിള്ളയുടെ മകളാണ് ബി സരസ്വതി.കിടങ്ങൂര്‍ എന്‍എസ്എസ് ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസായാണ് വിരമിച്ചത്.ഭര്‍ത്താവ് പരേതനായ എം ഇ നാരായണക്കുറുപ്പ് (റിട്ട. ജോയിന്റ് ഡയറക്ടര്‍, പഞ്ചായത്ത്, കേരളസര്‍ക്കാര്‍).
മക്കള്‍: പ്രശസ്ത ഛായാഗ്രാഹകനും ചലച്ചിത്ര സംവിധായകനുമായ വേണു, എന്‍ രാമചന്ദ്രന്‍ ഐപിഎസ് (മുന്‍ എസ്പി കോട്ടയം). മരുമക്കള്‍: ബീന പോള്‍, അപര്‍ണ രാമചന്ദ്രന്‍
















