തിരുവനന്തപുരം :കുടുംബക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ക്കും ദൈവങ്ങളുടെ ചിത്രങ്ങള്‍ക്കുമിടയില്‍ ഒളിപ്പിച്ചിരുന്ന മദ്യശേഖരം കണ്ടെത്തി.നെയ്യാറ്റിന്‍കരയില്‍ ആണ് സംഭവം.
തെരഞ്ഞെടുപ്പ് സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നെയ്യാറ്റിന്‍കര എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് 30 ലിറ്റര്‍ മദ്യം പിടികൂടിയത്.നെയ്യാറ്റിന്‍കര പുന്നക്കാട് സ്വദേശി പോറ്റി എന്നറിയപ്പെടുന്ന അര്‍ജുനനെ എക്‌സൈസ് പിടികൂടി.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വന്‍തോതില്‍ മദ്യം ശേഖരിച്ചിരുന്ന ഇയാള്‍കൂടിയ വിലക്ക് വില്‍പ്പന നടത്തിയിരുന്നതായി എക്‌സൈസ് അന്വേഷണത്തില്‍ കണ്ടെത്തി.ഇയാള്‍ അനധികൃത മദ്യവില്‍പന നടത്തുന്നതായി രഹസ്യവിവരം എക്‌സൈസിന് ലഭിച്ചിരുന്നു.
















