കോഴിക്കോട് : തദ്ദേശ തെരഞ്ഞെടുപ്പ് ഈ മാസം നടക്കാനിരിക്കെ കോണ്‍ഗ്രസിന് തിരിച്ചടി നല്‍കി കോഴിക്കോട് അഴിയൂരില്‍ വീണ്ടും കോണ്‍ഗ്രസ് നേതാവ് ബി ജെ പിയില്‍ ചേര്‍ന്നു.മുന്‍ പഞ്ചായത്ത് അംഗം കെ.പി ജയകുമാറാണ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നത്.ബിജെപി നോര്‍ത്ത് ജില്ലാ പ്രസിഡണ്ട് പ്രഫുല്‍ കൃഷ്ണ ഷാള്‍ അണിയിച്ച് സ്വീകരിച്ചു.
സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച കോണ്‍ഗ്രസ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജെപിയില്‍ ചേര്‍ന്നിരുന്നു.കോഴിക്കോട് അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശിധരന്‍ തോട്ടത്തിലാണ് ബിജെപിയില്‍ എത്തിയത്.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശിധരന്‍ തോട്ടത്തിലിനൊപ്പം ഗ്രാമപഞ്ചായത്ത് അംഗം മഹിജ തോട്ടത്തിലും ബിജെപിയില്‍ ചേര്‍ന്നു.ഇത്തവണ ഇരുവര്‍ക്കും കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് രണ്ടു പേരും പാര്‍ട്ടി വിട്ടത്.
















