Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചതിച്ചിട്ടും തളരാതെ മുനമ്പം ജനത അലയടങ്ങാതെ പ്രക്ഷോഭം; ഭൂസംരക്ഷണ സമിതി വഞ്ചിച്ചു, ഇടത്- വലത്- വഖഫ് ഗൂഢാലോചന

എന്‍.പി. സജീവ് by എന്‍.പി. സജീവ്
Dec 1, 2025, 07:25 am IST
in Kerala
ഭൂസംരക്ഷണ വേദിയുടെ നിലപാടില്‍ പ്രതിഷേധിച്ച് മന്ത്രിമാര്‍ പങ്കെടുക്കുന്ന വേദിവിട്ടിറിങ്ങിയ ജനങ്ങള്‍ മുദ്രാവാക്യം വിളിച്ച് സമരപ്പന്തലിലേക്ക് നീങ്ങുന്നു

ഭൂസംരക്ഷണ വേദിയുടെ നിലപാടില്‍ പ്രതിഷേധിച്ച് മന്ത്രിമാര്‍ പങ്കെടുക്കുന്ന വേദിവിട്ടിറിങ്ങിയ ജനങ്ങള്‍ മുദ്രാവാക്യം വിളിച്ച് സമരപ്പന്തലിലേക്ക് നീങ്ങുന്നു

കൊച്ചി: പുത്തന്‍ യൂദാസുമാരുടെ ഒറ്റില്‍ മനം നൊന്തു വേളാങ്കണിമാത പള്ളി തിരുമുറ്റത്തെ സമരവേദിയില്‍ നിന്നും അവര്‍ ഇറങ്ങി, പ്രക്ഷോഭം തുടരും എന്ന ദൃഢനിശ്ചയത്തോടെ. വഖഫ് ഭീകരതയ്‌ക്കിരയായി സ്വന്തം ഭൂമിയുടെ റവന്യൂ അവകാശങ്ങള്‍ തിരിച്ചു കിട്ടുന്നതിനായി നാനൂറ് ദിവസത്തിലേറെ സമരം ചെയ്ത മുനമ്പം ജനതയെ ഭൂസംരക്ഷണ സമിതി ചതിച്ചു.

ഭൂമിയുടെ കരം അടയ്‌ക്കാന്‍ ഹൈക്കോടതി അനുമതി നല്കിയതിന്റെ മറവിലാണ് ഭൂസംരക്ഷണ സമിതിയുടെ വഞ്ചന. പൊതുയോഗം വിളിച്ച് ചര്‍ച്ച ചെയ്യാതെ അഞ്ച്‌പേരടങ്ങിയ കോര്‍ കമ്മിറ്റിയാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനമെടുത്തതെന്നതാണ് ഇതിനുപിന്നിലെ കളികളിലേക്ക് വിരല്‍ ചൂണ്ടുന്നത്.

ഇത്രയും കാലം സമരത്തെ ഒറ്റുകൊടുത്തിരുന്ന മന്ത്രിമാരെ സമരവേദിയിലേയ്‌ക്ക് ആനയിച്ച് നാരങ്ങാനീര് വാങ്ങിക്കുടിച്ച് സമരം അവസാനിപ്പിച്ചതിനു പിന്നിലെ ഒത്തുകളിയും ചതിയും ഗൂഢാലോചനയും പുറത്തുവരികയാണ്. ഭൂസംരക്ഷണ സമിതിയും വഖഫ് ബോര്‍ഡും ഇടത്, വലത് മുന്നണികളും ഒത്തുകളിച്ച് ചതിച്ചിട്ടും തളരാതെ ആവേശം ഒട്ടും കുറയാതെ വര്‍ദ്ധിത വീര്യത്തോടെ പഴയസമര പന്തലില്‍നിന്നും പത്തുമീറ്റര്‍ മാറി മുമ്പമ്പത്തെ ജനങ്ങള്‍ പുതിയ വേദിയില്‍ പ്രക്ഷോഭം തുടരുകയാണ്.

മുനമ്പത്തെ 610 കുടുംബങ്ങളുടെ റവന്യൂ അവകാശ ങ്ങള്‍ പുനസ്ഥാപിച്ച് കിട്ടുന്നതിനാണ് കഴിഞ്ഞ 414 ദിവസമായി സമരം നടത്തിയത്. കേന്ദ്രസര്‍ക്കാര്‍ വഖഫ് ഭേദഗതി നിയമം പാര്‍ലമെന്റില്‍ അവതരിപ്പിച്ചതോടെയാണ് മുനമ്പം സമരം ദേശീയശ്രദ്ധ പിടിച്ചുപറ്റിയത്. സ്ഥലം എംപി ഹൈബി ഈഡനും യുഡിഎഫ്, എല്‍ഡിഎഫ് നേതാക്കളും മന്ത്രിമാരും മുനമ്പം ജനതയെ ഒറ്റുകൊടുത്തപ്പോള്‍ ആശ്വാസമായി ഓടിയെത്തിയത് കേന്ദ്രമന്ത്രിമാരും ബിജെപി ദേശീയ നേതാക്കളടക്കമുള്ളവരായിരുന്നു.

കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ വഖഫ് നിയമത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് വിധിച്ചത്. ഒക്‌ടോബര്‍ പത്തിന് ഈ വിധി വന്നിട്ടും മുനമ്പത്തുകാരുടെ ഭൂമിയുടെ ഉടമസ്ഥാവകാശവും സര്‍വ സ്വാതന്ത്ര്യത്തോടെ ക്രയവിക്രയത്തിനുള്ള അനു മതിയും നല്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തയാറായില്ല. വഖഫ് ബോര്‍ഡിന് സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കാനുള്ള അവസരം ഒരുക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.

ഇതിനിടയില്‍ മുനമ്പം സ്വദേശിയായ സെബാസ്റ്റ്യന്‍ ജോസഫ് എന്നയാള്‍ നല്കിയ ഹര്‍ജിയിലാണ് മുനമ്പത്തുകാര്‍ക്ക് ഭൂമിയുടെ കരം താത്കാലികമായി അടയ്‌ക്കാമെന്ന ഹൈക്കോടതി വിധി ഉണ്ടായത്. ഈ കേസ് പരിഗണിച്ച സമയത്ത് ഭൂസംരക്ഷണ സമിതിയുടെ അഭിഭാഷകന്‍ കോടതിയില്‍ ഹാജരാകാതിരുന്നതിലും ദുരൂഹതയുണ്ട്.

സമിതി കണ്‍വീനര്‍ ബെന്നി ജോസഫ് ഒരുഘട്ടത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായതും ഗൂഢാലോചനയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇപ്പോള്‍ ഭൂമിയുടെ പോക്കുവരവ് നടത്താന്‍ ഹെല്‍പ്പ് ഡെസ്‌ക് തുടങ്ങുമെന്ന മന്ത്രി പി. രാജീവിന്റെ പ്രസ്താവനയും തട്ടിപ്പാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കഴിഞ്ഞ ദിവസം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുനമ്പത്തെത്തി തയാറാക്കിയ രഹസ്യ പദ്ധതിയുടെ ഭാഗമായാണ് റവന്യൂ മന്ത്രി കെ. രാജനും നിയമമന്ത്രി പി. രാജീവും ഇന്നലെ സമരം പിന്‍വലിക്കല്‍ ചടങ്ങിനെത്തിയതെന്നാണ് സൂചന. ഇവരുടെ പ്രഖ്യാപനത്തിനുമുന്‍പായി ഭൂരിഭാഗം ജനങ്ങളും മുദ്രാവാക്യം വിളികളോടെ ആ വേദിയില്‍നിന്ന് ഇറങ്ങിപ്പോന്ന് പത്ത് മീറ്ററകലെ സമരം തുടരുകയാണ്.

മുനമ്പം സമര സമിതി പ്രസിഡന്റ് റോയി കുരിശിങ്കല്‍, വൈസ് പ്രസിഡന്റ് ജിന്‍സി ആന്റണി, സെക്രട്ടറി സംഗീത ആന്റണി, ജോയിന്റ് സെക്രട്ടറി സീന ജോയ്, ഖജാന്‍ജി പ്രദീപ് മുത്തണ്ടശ്ശേരി, കമ്മിറ്റി അംഗങ്ങളായ സോളി സെബാസ്റ്റ്യന്‍, ശശി മുരിങ്ങാത്തറ, ജയന്‍ മുരിങ്ങാത്തറ, ഷേര്‍ളി കുരിശിങ്കല്‍, മില്‍ജോ പുതുശ്ശേരി എന്നിവരുടെ നേതൃത്വത്തിലാണ് സമരം തുടരുന്നത്.

Tags: Munambam protestersLand Conservation CommitteeLeft-Right-Waqf conspiracyമുനമ്പം പ്രക്ഷോഭം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

മുനമ്പത്തു കണ്ടത് കൊടുംവഞ്ചന

(മുനമ്പം സമരം... ഫയല്‍ചിത്രം)
Kerala

വഖഫ് ഭൂ വിഷയം: സംസ്ഥാന സര്‍ക്കാര്‍ ഇരട്ടത്താപ്പ് കളിക്കുന്നു: ഷോണ്‍ ജോര്‍ജ്

Kerala

മുനമ്പത്തെ ജനങ്ങള്‍ക്ക് കരമടയ്‌ക്കാന്‍ ഹൈക്കോടതിഅനുമതി: മുനമ്പം ജനതയ്‌ക്കൊപ്പം നിന്നത് ബിജെപി

Kerala

കെ.എം. ഷാജിക്കെതിരെ മുസ്ലിംലീഗ് നടപടിയെടുക്കണം- ക്രൈസ്തവ സഭാ കൂട്ടായ്‌മ

വഖഫ് നിയമത്തിനെതിരെ കത്തോലിക്ക കോണ്‍ഗ്രസ്സ് പാവറട്ടിയില്‍ നടത്തിയ പ്രതിഷേധ ജ്വാല
Thrissur

വഖഫ് കിരാത നിയമത്തിനെതിരെ പ്രതിഷേധം കനക്കുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ലക്ഷ്മിപ്രിയ മത്സരിക്കാനില്ല, പകരം കോണ്‍ഗ്രസ് മുന്‍നേതാവ് ജിബി പാത്തിക്കല്‍ പെരുമ്പാവൂരില്‍ ട്വന്‍റി ട്വന്‍റി സ്ഥാനാര്‍ത്ഥി

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.