ലണ്ടൻ : യുകെയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പിൽ മൂവാറ്റുപുഴ സ്വദേശി അറസ്റ്റിൽ. രണ്ടാർ കര സ്വദേശിയായ കല്ലിക്കുഴിയിൽ വീട്ടിൽ അമർദത്ത് സുരേഷ് (25)നെയാണ് മൂവാറ്റുപുഴ ഇൻസ്പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
യുകെയിൽ ജോലിക്കായി വിസ വാഗ്ദാനം ചെയ്ത് മുളവൂർ സ്വദേശിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. ഇയാൾ മൂവാറ്റുപുഴ അരമനപടിയിൽ പോഷ് സ്റ്റഡി എബ്രോഡ് എന്ന പേരിൽ സ്ഥാപനം നടത്തിവരികയായിരുന്നു.
അന്വേഷണ സംഘത്തിൽ എസ്ഐ മാരായ അതുൽ പ്രേം ഉണ്ണി, പി.വി എൽദോസ്, ശ്രീനാഥ് എസ് സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഹാരിസ് എച്ച്, ബിനിൽ എൽദോസ് , ഇ .കെ പ്രതീഷ, കെ.കെ അനുമോൾ എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
















