മുംബൈ: അണ്ടര്‍ 19 ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ഭാരതത്തെ ആയുഷ് മാത്രെ നയിക്കും. കഴിഞ്ഞ ഐപിഎല്‍ മുതല്‍ അത്ഭുത പ്രകടനം കാഴ്‌ച്ചവച്ചുവരുന്ന വൈഭവ് സൂര്യ വംശി ടീമിലുണ്ടാകും. 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്.
വരുന്ന 12 മുതല്‍ 21 വരെ യുഎഇലാണ് പോരാട്ടം. 14ന് നടക്കുന്ന മത്സരത്തില്‍ ഭാരതം പാകിസ്ഥാനുമായി ഏറ്റുമുട്ടും. നിലവില്‍ ഭാരത ക്രിക്കറ്റിന്റെ അണ്ടര്‍ 19 ടീം ബെംഗളൂരു ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനത്തിലാണ്. ഏഷ്യാകപ്പിന് മുന്നോടിയായി അഫ്ഗാനിസ്ഥാനെതിരായ ത്രിരാഷ്‌ട്ര പരമ്പരയുടെ ഫൈനലും അരങ്ങേറും.














