പനാജി ; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശ്രീരാമ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തു. ദക്ഷിണ ഗോവയിലെ ചരിത്രപ്രസിദ്ധമായ ശ്രീ സൻസ്ഥാൻ ഗോകർണ ജീവോട്ടം മഠത്തിലാണ് 77 അടി ഉയരമുള്ള രാമ പ്രതിമ സ്ഥാപിച്ചത് .
അയോധ്യയിലെ രാമക്ഷേത്രത്തിന് മുകളിൽ പുണ്യപതാക ഉയർത്തി ദിവസങ്ങൾക്ക് ശേഷം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശ്രീരാമ പ്രതിമ അനാച്ഛാദനം ചെയ്യാൻ അവസരം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് ഗോവയിൽ നടന്ന ചടങ്ങിൽ പ്രസംഗിക്കവേ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
സ്റ്റാച്യു ഓഫ് യൂണിറ്റിയുടെ രൂപകൽപ്പനയും നിർവഹിച്ച പ്രശസ്ത ശില്പി രാം സുതാറാണ് ഈ മനോഹരമായ പ്രതിമ നിർമ്മിച്ചത്. ഇതുവരെ സ്ഥാപിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയരം കൂടിയ ശ്രീരാമ പ്രതിമയാണിത്.ഇത് ആശ്രമത്തിന്റെ ആത്മീയവും സാംസ്കാരികവുമായ പ്രാധാന്യം കൂടുതൽ വർദ്ധിപ്പിക്കുമെന്നും ഗോവയിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ദിഗംബർ കാമത്ത് പറഞ്ഞു .
















