വാഷിങ്ടൺ ∙ യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് സമീപം രണ്ട് നാഷണൽ ഗാർഡ് സൈനികർക്കുനേരെ വെടിയുതിർത്ത റഹ്മാനുല്ല ലഖൻവാൾ (29) അഫ്ഗാൻ യുദ്ധകാലത്ത് യുഎസ് സൈന്യത്തിനും വിവിധ അമേരിക്കൻ ഏജൻസികൾക്കും വേണ്ടി പ്രവർത്തിച്ചിരുന്നുവെന്ന് സിഐഎ സ്ഥിരീകരിച്ചു. സിഐഎ ഡയറക്ടർ ജോൺ റാറ്റ്ക്ലിഫ് പറഞ്ഞതനുസരിച്ച്, തെക്കൻ അഫ്ഗാനിസ്ഥാനിലെ താലിബാൻ ശക്തികേന്ദ്രമായ കാണ്ഡഹാറിൽ പ്രവർത്തിച്ചിരുന്ന സിഐഎ പിന്തുണയുള്ള പ്രത്യേക യൂണിറ്റിലായിരുന്നു റഹ്മാനുല്ലയുടെ പങ്കാളിത്തം.
അല്ലാഹു അക്ബര്‍ വിളിച്ചുകൊണ്ടായിരുന്നു വെടിവെയ്‌പ്പ്. വെടിയേറ്റ നാഷനൽ ഗാർഡ് അംഗം സാറാ ബെക്ക്സ്ട്രോം (20) ചികിത്സയിലിരിക്കെ മരിച്ചു. മറ്റൊരു നാഷനൽ ഗാർഡ് അംഗമായ ആൻഡ്രൂ വൂൾഫ് (24) ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലാണ
എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേലും റഹ്മാനുല്ലയുടെ യുഎസ് സൈനിക ബന്ധം ഉറപ്പിച്ചു. താലിബാനെതിരായ യുഎസ് സൈനിക പ്രവർത്തനങ്ങൾക്ക് സഹായം നൽകിയ അഫ്ഗാൻ സ്വദേശികൾക്ക് കുടിയേറ്റ അവസരം നൽകുന്ന ‘ഓപ്പറേഷൻ അലൈസ് വെൽക്കം’ പദ്ധതിയിലൂടെയാണ് 2021-ൽ അദ്ദേഹം അമേരിക്കയിൽ എത്തിയത്.
വൈറ്റ് ഹൗസിനോട് ചേർന്ന മെട്രോ സ്റ്റേഷൻ പരിസരത്തു റോന്തുചുറ്റുകയായിരുന്ന വെസ്റ്റ് വെർജീനിയ നാഷണൽ ഗാർഡിലെ സാറാ ബെക്ക്സ്ട്രോം (20), ആൻഡ്രൂ വൂൾഫ് (24) എന്നിവർക്കുനേരെ റഹ്മാനുല്ല വെടിയുതിർന്നത്. പട്രോളിംഗ് ചുമതലയേറ്റിട്ട് 24 മണിക്കൂറിനുള്ളിലായിരുന്നു ആക്രമണം.
സൈനികർ ഉടൻ തന്നെ പ്രതിയെ കീഴടക്കി; പരുക്കേറ്റ റഹ്മാനുല്ല ഇപ്പോൾ കസ്റ്റഡിയിൽ. സംഭവത്തിന്റെ പശ്ചാത്തലം അന്വേഷിച്ച് ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഫ്ബിഐ) ഭീകരവാദാന്വേഷണ ശാഖയിലൂടെ പരിശോധന ആരംഭിച്ചു. അന്വേഷണം വ്യാപിപ്പിച്ച എഫ്ബിഐ, റഹ്മാനുല്ലയുമായി ബന്ധമുള്ള വാഷിംഗ്ടൺ സംസ്ഥാനത്തെ ഒരു വസതിയും ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ റെയ്ഡ് നടത്തി.
സംഭവത്തിന് പിന്നാലെ, ബൈഡൻ ഭരണകൂടത്തിന്റെ അഫ്ഗാൻ അഭയാർത്ഥി തിരഞ്ഞെടുത്ത് പ്രവേശിപ്പിക്കുന്ന നടപടികളിൽ വീഴ്ചയുണ്ടായതായാണ് ട്രംപ് ഭരണകൂടം ആരോപിച്ചത്. ഇതിനൊപ്പം, ബൈഡൻ കാലത്ത് അംഗീകരിച്ച എല്ലാ അഭയാർത്ഥി ഫയലുകളും പുനഃപരിശോധിക്കുമെന്ന് ഭരണകൂട വൃത്തങ്ങൾ അറിയിച്ചു.
കന്ദഹാർ പ്രവിശ്യയിലെ “സിഐഎ–ബാക്ക് ചെയ്‌ത പാർട്നർ ഫോർസ് യൂണിറ്റിൽ” നിരവധി വർഷം പ്രവർത്തിച്ചിരുന്ന ലഖൻവാൾ, താലിബാൻ ഏറ്റെടുക്കലിന് പിന്നാലെ 2021-ൽ ബൈഡൻ ഭരണകൂടത്തിന്റെ Operation Allies Welcome പദ്ധതിയിലൂടെ അമേരിക്കയിലെത്തിയവരിൽ ഒരാളാണ്.
അമേരിക്കയിലെത്തിയശേഷം വാഷിങ്ടൺ സ്റ്റേറ്റിലെ റീസെറ്റിൽമെന്റ് ക്യാമ്പിൽ ആരംഭിച്ച ജീവിതം ചെറിയ ജോലികളിലൂടെയായിരുന്നു — വെയർഹൗസ് ക്ലാർക്കായും ഡെലിവറി ജോലികളിലും പ്രവർത്തിച്ചെങ്കിലും, അഭയാർത്ഥി സ്റ്റാറ്റസ് പുതുക്കുന്നതുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളും മാനസിക സമ്മർദ്ദങ്ങളും അനുഭവിച്ചിരുന്നുവെന്ന് അദ്ദേഹത്തെക്കുറിച്ചുള്ള ഫയലുകളിൽ സൂചനകൾ ലഭിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. 2024-ൽ പാരോൾ സ്റ്റാറ്റസ് കാലഹരണപ്പെട്ടതിനെ തുടർന്ന് 2025 ഏപ്രിലിൽ ലഖൻവാൾ പുതിയ അഭയാർത്ഥി പദവി നേടിയെങ്കിലും, അതിന് പിന്നാലെ തന്നെ അദ്ദേഹത്തിന്റെ പെരുമാറ്റത്തിൽ അസാധാരണ മാറ്റങ്ങൾ ഉണ്ടായതായി അയൽക്കാരും പരിചയക്കാരും സൂചിപ്പിക്കുന്നതായി യുഎസ് മീഡിയ റിപ്പോർട്ടുകൾ പറയുന്നു.
അദ്ദേഹത്തിന് ഏതെങ്കിലും വിദേശ തീവ്രവാദ സംഘടനകളുമായുള്ള ബന്ധമുണ്ടോ, ഹോംഗ്രൗൺ റാഡിക്കലൈസേഷൻ സംഭവിച്ചിട്ടുണ്ടോ എന്നതടക്കം വിവിധ സാധ്യതകൾ പരിശോധിക്കുകയാണെന്ന് അന്വേഷണം മുന്നോട്ടു പോകുന്ന സർക്കാർ ഉറവിടങ്ങൾ വ്യക്തമാക്കുന്നു.
സംഭവം രാഷ്‌ട്രീയ വിവാദമായി മാറിയിരിക്കുകയാണ്. 2021-ലെ ആഫ്ഗാൻ ഒഴിപ്പിക്കൽ നടപടികളും ബൈഡൻ ഭരണകൂടം നടപ്പാക്കിയ അഭയാർത്ഥി വെറ്റിംഗ് സംവിധാനങ്ങളും വീണ്ടും സംശയത്തിന്റെ കേന്ദ്രത്തിലാണെന്ന് ട്രംപ് ഭരണകൂടം ആരോപിക്കുന്നതിനിടെ, എല്ലാ ബൈഡൻ-കാല അഭയാർത്ഥി കേസുകളുടെയും പൂർണ്ണപരിശോധന സർക്കാർ പ്രഖ്യാപിക്കുകയും ചെയ്തു.
ഒരിക്കൽ അമേരിക്കയുടെ കൂട്ടാളിയെന്നു കണക്കാക്കിയ വ്യക്തി തന്നെ വൈറ്റ് ഹൗസിനു ചുറ്റുമുള്ള സുരക്ഷയ്‌ക്ക് പുതിയ വെല്ലുവിളി ഉയർത്തിയിരിക്കുകയാണ്.











