തിരുവനന്തപുരം : രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തുന്നു.തിരുവനന്തപുരം റൂറല്‍ എസ് പിയാണ് മൊഴിയെടുക്കുന്നത്. റൂറല്‍ എസ് പിക്കാണ് പരാതിയില്‍ അന്വേഷണ ചുമതല.
പ്രത്യേക കേസായി അന്വേഷിക്കാനാണ് നിലവിലെ തീരുമാനം.വ്യാഴാഴ്ച വൈകിട്ട് 4.15-ഓടെയാണ് പരാതിക്കാരി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തി പരാതി നല്‍കിയത്. ഡിജിറ്റല്‍ തെളിവുകളും കൈമാറി.
ഇതിന് ശേഷം മുഖ്യമന്ത്രി ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിനെ വിളിപ്പിച്ച് ചര്‍ച്ച നടത്തി.തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതിക്കല്‍ നില്‍ക്കെ യു ഡി എഫിനെ പ്രതിരോധത്തിലാക്കുന്നതാണ് സംഭവം.
















