ഭോപ്പാൽ : ലൗ ജിഹാദിൽപ്പെടുത്തി യുവതിയെ മതം മാറ്റാൻ ശ്രമിച്ച യുവാവിന്റെ വീടിന് നേരെ മധ്യപ്രദേശ് സർക്കാരിന്റെ ബുൾഡോസർ നടപടി . ഖണ്ട്വ ജില്ലയിലെ ഹർസുദിൽ അർബാസിന്റെ വീടാണ് സർക്കാർ പൊളിച്ചുമാറ്റിയത് . നാട്ടുകാർ അർബാസിന്റെ വീട് ഭാഗികമായി തീയിട്ട് നശിപ്പിച്ചിരുന്നു.
ഒക്ടോബർ 29 ന് ഹർസുദ് പോലീസ് സ്റ്റേഷൻ പരിധിയിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട പെൺകുട്ടി വിഷം കഴിച്ച് ആത്മഹത്യ ചെയ്തത് . മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചിരുന്ന പെൺകുട്ടിയെ പ്രേമത്തിൽ കുടുക്കി മതം മാറ്റാനായിരുന്നു അർബാസ് ശ്രമിച്ചത് . ഇതിനായി അർബാസ് പെൺകുട്ടിയെയും, ഭാവി വരനെയും നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. ഇത് മാനസികമായി ബുദ്ധിമുട്ടുണ്ടാക്കിയതിനെ തുടർന്ന് പെൺകുട്ടി വിഷം കഴിച്ച് ജീവനൊടുക്കുകയായിരുന്നു.
സംഭവത്തെത്തുടർന്ന്, ഒക്ടോബർ 29 ന്, പെൺകുട്ടിയുടെ മൃതദേഹവുമായി ഹിന്ദു സംഘടനകൾ പോലീസ് സ്റ്റേഷൻ ഉപരോധിക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പോലീസ് സ്റ്റേഷനിൽ നിന്ന് മടങ്ങുമ്പോൾ ജനക്കൂട്ടം അർബാസിന്റെ വീട് അടിച്ച് തകർക്കുകയും , തീയിടുകയും ചെയ്തു . ആ സമയത്ത് ആരും അകത്തുണ്ടായിരുന്നില്ല, അതിനാൽ ആളപായമൊന്നും ഉണ്ടായില്ല, പക്ഷേ വീട് ഭാഗികമായി കത്തി നശിച്ചിരുന്നു .
















