Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

പാലത്തായി കേസ് കുറ്റപത്രത്തിലെ കള്ളത്തരങ്ങള്‍ അക്കമിട്ട് നിരത്തി മുന്‍ ഡിവൈഎസ്പി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2025, 10:45 am IST
in Article

പാലത്തായി പോക്‌സോ കേസിലെ കുറ്റപത്രത്തിലുള്ള കള്ളങ്ങള്‍ അക്കമിട്ട് നിരത്തി മുന്‍ ഡിവൈഎസ്പി റഹീം ചെംനാട്. പോക്‌സോ നിയമം ദുരുപയോഗം ചെയ്യപ്പെടുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കേസെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടിരുന്നു. എസ്‌ഐടിയിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ഈ പോസ്റ്റിനെതിരെ രംഗത്ത് വന്നു. പിന്നാലെയാണ് മുഴുവന്‍ തെളിവും അദ്ദേഹം നിരത്തിയത്. മുന്‍ ഡിവൈഎസ്പി റഹീം ചെംനാടിന്റെ പോസ്റ്റില്‍ നിന്ന്:

‘എന്റെ ബാച്ചുകാരനാണോ എന്ന് നോക്കിയല്ല അന്വേഷണം വിലയിരുത്താന്‍ പഠിച്ചത്. കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് മേലുദ്യോഗസ്ഥരുടെ ക്രെഡിബിലിറ്റിയെക്കുറിച്ചോ, അന്വേഷണ സംഘത്തില്‍ പെട്ടവരുടെ ക്രെഡിബിലിറ്റിയെക്കുറിച്ചോ പോലീസിനകത്തോ ജനങ്ങളിലോ അഭിപ്രായ വ്യത്യാസം ഉണ്ടാവില്ല. ക്രൈം ബ്രാഞ്ചില്‍ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ കുറിച്ച് പോലീസിലോ സമൂഹത്തിലോ അഭിപ്രായവ്യത്യാസങ്ങള്‍ ഉള്ളതായി താങ്കള്‍ക്കും ചൂണ്ടിക്കാട്ടാനാവില്ല. കേസ് സൂപ്പര്‍വൈസ് ചെയ്തത് കുറ്റാന്വേഷണ രംഗത്ത് പകരം വെക്കാനില്ലാത്ത പ്രതിഭയായ കെ.വി. സന്തോഷ് സാറാണ്.

1. പരാതിക്കാര്‍ / അതിജീവിത അല്ലെങ്കില്‍ സാക്ഷികള്‍ കാണിക്കുന്ന സ്ഥലമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലമായി കണക്കാക്കുന്നത്. ലോക്കല്‍ പോലീസിനെയും ക്രൈംബ്രാഞ്ചിനെയും അതിജീവിത കാണിച്ചുകൊടുത്ത സ്ഥലം തന്നെയാണ് സംഭവസ്ഥലമായി രേഖപ്പെടുത്തിയത്. പുതിയ സംഭവസ്ഥലം ആര് കാണിച്ചു തന്നു എന്ന് പറയാന്‍ താങ്കള്‍ക്ക് കഴിയുമോ?

ചെരുപ്പിനനുസരിച്ച് കാലു മുറിക്കുന്ന ലാഘവത്തോടെ സംഭവസ്ഥലം തന്നെ മാറ്റാന്‍ താങ്കള്‍ കാണിച്ച മഹാമനസ്‌കതക്ക് ഇരിക്കട്ടെ ബിഗ് സല്യൂട്ട് ! സംഭവ സ്ഥലത്ത് നിന്നും മനുഷ്യ രക്തം കണ്ടെത്താന്‍ താങ്കള്‍ കാണിച്ച ശുഷ്‌കാന്തിയാകട്ടെ അതിലും അപാരം. ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ ഫോണ്‍ സംഭാഷണം പുറത്തുവന്നതിന് പിന്നാലെയാണ് അതിജീവിത സംഭവസ്ഥലം മാറ്റി പറഞ്ഞത്. ആ ഫോണ്‍ സംഭാഷണത്തോടെയാണ്, കൊളുത്തില്ലാത്ത ബാത്‌റൂം ആണ് ഇതുവരെ അതിജീവിത സംഭവസ്ഥലമെന്ന് പറഞ്ഞിരുന്നത് എന്ന് മനസ്സിലാക്കിയതും പിന്നീടങ്ങോട്ട് സംഭവസ്ഥലം മാറ്റിയതും.

2. ഒന്നര വര്‍ഷത്തിനുശേഷം ബാത്‌റൂമില്‍ നിന്നും ലഭിച്ച രക്തം പരാതിക്കാരിയുടേതാണ് എന്ന് ഏത് ശാസ്ത്രീയ അന്വേഷണം വഴിയാണ് തെളിയിച്ചത്? കൂടുതല്‍ രക്തം കണ്ടെത്തിയിരുന്നുവെങ്കില്‍ അത് ആരുടേതാണെന്ന് തെളിയിക്കാന്‍ കഴിയുമായിരുന്നു. അതൊഴിവാക്കാനല്ലേ അളവ് കുറച്ചു കാണിച്ചത് ?

സ്ത്രീകള്‍, അതും 24 ഓളം ലേഡീസ് സ്റ്റാഫ്, സ്ഥിരമായി ഉപയോഗിക്കുന്ന ബാത്‌റൂമില്‍ രക്തത്തിന്റെ അംശം കണ്ടെത്തിയത് ലോകാത്ഭുതമല്ലല്ലോ? രക്താംശത്തെക്കുറിച്ച് സയന്റിഫിക് എക്‌സ്‌പേര്‍ട്ടും താങ്കളും കോടതിയില്‍ ബോധിപ്പിച്ചത് ഒരേ കാര്യമാണോ ? മനുഷ്യ രക്തമാണെന്ന് കണ്ടെത്താനുള്ള അളവ് പോലും ഇല്ലെന്നല്ലേ സയന്റിഫിക് എക്‌സ്‌പെര്‍ട്ട് കോടതിയില്‍ അറിയിച്ചത് ?

3. അതിജീവിതയ്‌ക്ക് പെനിട്രേറ്റഡ് സെക്ഷ്വല്‍ അസാള്‍ട്ട് നടന്നിട്ടുണ്ടെന്ന് ശാസ്ത്രീയമായി തെളിഞ്ഞിട്ടുണ്ടെങ്കില്‍ പീഡിപ്പിച്ചത് ഇതേ പ്രതിയാണെന്ന് ഏത് ശാസ്ത്രീയ രീതിയിലൂടെയാണ് തെളിയിച്ചത് ?

4. ഒമ്പതിലധികം പ്രാവശ്യം ഇരയുടെ മൊഴി രേഖപ്പെടുത്തിയപ്പോള്‍ ഒന്നും പറയാത്ത മറ്റൊരു ബാത്‌റൂം സംഭവസ്ഥലമായി മാറിയത് എങ്ങനെ ? വനിത ഐപിഎസ് ഉദ്യോഗസ്ഥ ഉള്‍പ്പെടെ ഉള്ള ഉദ്യോഗസ്ഥര്‍ ഇത്രയധികം പ്രാവശ്യം കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും പോക്‌സോ കേസ് കാണിച്ചു തരാന്‍ കഴിയുമോ? കുട്ടിയുടെ മൊഴിയിലെ ന്യൂനത ഒഴിവാക്കി കൃത്യമാക്കാന്‍ വേണ്ടിയാണല്ലോ ഇത്രയും വലിയ പരിശ്രമം വനിത ഐപിഎസ് ഓഫീസറെ നിയമിച്ച് നടത്തിയത്.

5. പോലീസിനും ക്രൈം ബ്രാഞ്ചിനും അതിജീവിത നല്‍കിയ എല്ലാ മൊഴികളും പരസ്പരവിരുദ്ധവും വിശ്വസിക്കാന്‍ കഴിയാത്തവയും ആണെന്ന് ക്രൈം ബ്രാഞ്ച് കോടതിയിലും ദേശീയ ന്യൂനപക്ഷ കമ്മിഷനിലും നല്‍കിയ റിപ്പോര്‍ട്ടുകളിലുണ്ട്.

6. എസ്‌ഐടിയിലെ അന്വേഷണ ഉദ്യോഗസ്ഥന്റെ അഭിപ്രായ പ്രകാരം കുട്ടിയെ അധ്യാപകന്‍ പീഡിപ്പിച്ചത് അധ്യാപകര്‍ക്ക് വേണ്ടിയുള്ള ബാത്‌റൂമില്‍ വെച്ചാണെങ്കില്‍ കുട്ടിയോടൊപ്പം ബാത്‌റൂമിലേക്ക് പോയ മറ്റൊരു കുട്ടിയുടെ പേരും അതിജീവിത പറയുന്നുണ്ട്. ആ കുട്ടിയെ പറഞ്ഞയച്ചതിനുശേഷമാണ് അധ്യാപകന്‍ പീഡിപ്പിച്ചത് എന്നാണ് മൊഴി. കുട്ടികളൊക്കെ പോകാറുള്ളത് അധ്യാപകരുടെ ബാത്‌റൂമിലാണോ ?

7. അതിജീവിതയുടെ മൊഴി പ്രകാരം പ്രതി, അവരുടെ നഗ്‌ന ഫോട്ടോ എടുത്ത് അവരുടെ തന്നെ മാതാവിന് അയച്ചുകൊടുത്തതായി പറയുന്നുണ്ട്. ഫോട്ടോ എടുത്തത് ക്ലാസ് ടീച്ചറുടെ മൊബൈല്‍ ഫോണില്‍ നിന്നാണെന്നും പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മാതാവിന്റെ മൊബൈല്‍ ഫോണും ക്ലാസ് ടീച്ചറുടെ മൊബൈല്‍ ഫോണും ശാസ്ത്രീയ പരിശോധനയ്‌ക്ക് വിധേയമാക്കിയപ്പോള്‍ ആ കാര്യം തെറ്റാണെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.

8. 17/3/2020 ല്‍ അതിജീവിത നല്‍കിയ എഫ്‌ഐ മൊഴിയില്‍ പ്രതി, 15/1/2020 നു മുമ്പുള്ള ദിവസം തന്നെ പീഡിപ്പിച്ചു എന്ന് മൊഴി നല്‍കിയിട്ടുണ്ട്. ഇഇഠചട ന് വേണ്ടിയാണ് തീയതി ചേര്‍ത്തത് എന്ന് അന്വേഷണ സംഘത്തിന്റെ വാദം കളവാണ്. ഇക്കാര്യം എഫ്ആറിലും 164 CrPC പ്രകാരമുള്ള മൊഴികളിലും കാണാം. CCTNS ന് വേണ്ടി ഒരുപക്ഷേ പോലീസുകാര്‍ അങ്ങനെ ചെയ്‌തെന്ന് വന്നേക്കാം. എന്നാല്‍ അതിജീവിതയുടെ 164 CrPC പ്രകാരമുള്ള മൊഴി രേഖപ്പെടുത്തുന്ന മജിസ്‌ട്രേറ്റിന് CCTNS ബാധകമല്ല.

9.18/3/2020 ന് അതിജീവിത മജിസ്‌ട്രേറ്റിനും, ഡോക്ടര്‍ക്കും നല്‍കിയ മൊഴിയില്‍ പറഞ്ഞത്, 15/1/2020 ദിവസം ലഞ്ച് ബ്രേക്കിന്റെ സമയത്താണ് തന്നെ ആദ്യമായി പ്രതി പീഡിപ്പിച്ചതെന്നും, 26/1/2020 തീയതി റിപ്പബ്ലിക് ദിവസമാണ് രണ്ടാമതായി പീഡിപ്പിച്ചതെന്നും, 2/2/2020 ആണ് മൂന്നാമതായി പീഡിപ്പിച്ചതെന്നുമാണ്. ഇവ 17 /03/2020 നല്‍കിയ ഫസ്റ്റ് ഇന്‍ഫര്‍മേഷന്‍ മൊഴിയില്‍ നിന്നും വ്യത്യസ്തം. ജനുവരി 26 ല്‍ റിപ്പബ്ലിക് ദിനത്തില്‍ അതിജീവിത ഹാജര്‍ ഉണ്ടായിരുന്ന കാര്യം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഫോട്ടോ സഹിതം കോടതിയില്‍ ഹാജരാക്കി. പ്രതി അന്ന് സ്‌കൂളില്‍ ഹാജരായിരുന്നില്ല എന്ന് ക്രൈംബ്രാഞ്ച് തെളിവ് സഹിതം കോടതിയെ അറിയിച്ചിട്ടുണ്ട്.

10. അതിജീവിതയുടെ മൊഴിപ്രകാരം, മൂന്നാം പ്രാവശ്യം പീഡിപ്പിക്കുന്നത് 2/2/2020 എല്‍എസ്എസ് ക്ലാസ് അറ്റന്‍ഡ് ചെയ്യാന്‍ വന്ന സമയത്താണ്. ക്ലാസ് ടീച്ചര്‍ അതിജീവിതയുടെ മാതാവിന്റെ മൊബൈല്‍ ഫോണിലേക്ക് വിളിച്ചു പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് എല്‍എസ്എസ് ക്ലാസിന് വന്നതെന്നാണ് അതിജീവിതയുടെ മൊഴി. എന്നാല്‍ സ്‌കൂള്‍ രജിസ്റ്റര്‍ പ്രകാരം എല്‍എസ്എസ് ക്ലാസ് ആരംഭിച്ചത് 3 /2/2020 ആണ്. മാത്രമല്ല മാതാവിന്റെയും ക്ലാസ് ടീച്ചറുടെയും മൊബൈല്‍ ഫോണ്‍ ഡാറ്റ പരിശോധിച്ചതില്‍ അങ്ങനെ ഒരു ഫോണ്‍ കോള്‍ കാണാന്‍ കഴിയില്ല. ഹാജരായ കുട്ടികളെ കുറിച്ച്, പ്രത്യേകിച്ച് ഇരട്ടക്കുട്ടികളുടെ ഹാജറിനെ കുറിച്ച് പറയുന്ന അതിജീവിതയുടെ മൊഴിയും തെറ്റാണ്. അങ്ങനെയുള്ള ഇരട്ട കുട്ടികള്‍ എല്‍എസ്എസ് ക്ലാസില്‍ ഉണ്ടായിരുന്നില്ല.

11. പ്രതി ഉച്ചഭക്ഷണത്തിന്റെ ഇടവേളയില്‍, ബാത്‌റൂമില്‍ പീഡിപ്പിക്കുന്ന സമയത്ത് പ്രതിയുടെ ദോത്തി ഉപയോഗിച്ച് തന്റെ വായ മൂടി കെട്ടി എന്നും, അതിജീവിതയുടെ തന്നെ ഷാള്‍ ഉപയോഗിച്ച് അവളുടെ കൈകള്‍ കെട്ടിയിട്ടുവെന്നും, ഇവ രണ്ടും പീഡിപ്പിച്ചതിനു ശേഷം അതിജീവിത തന്നെ അഴിച്ചുമാറ്റി എന്നും, പ്രതി തുണിയില്ലാതെയാണ് ബാത്‌റൂമില്‍ നിന്നു പുറത്തു പോയി എന്നുമാണ് മൊഴി. 350 ലധികം കുട്ടികളും 40 ഓളം അധ്യാപകരുമുള്ള സ്‌കൂളില്‍ നട്ടുച്ച നേരത്ത് ഇങ്ങനെ സംഭവിക്കുമെന്ന് എങ്ങനെ കരുതും?

12. 18/1/2020 ന് അതിജീവിതയെ മാതാവ് മെന്‍സസുമായി ബന്ധപ്പെട്ട പ്രശ്‌നത്തിന് ഡോക്ടറെ കാണിക്കുന്നുണ്ട്. ആ സമയത്തും ആരെങ്കിലും തന്നെ പീഡിപ്പിച്ചതായി അതിജീവിത പറഞ്ഞിട്ടില്ല.

13. 2/2/2020 ന് പ്രതി തന്നെ പീഡിപ്പിച്ചതിനു ശേഷം തൊട്ടടുത്ത ടൗണിലുള്ള ഹോട്ടലിലേക്കും പിന്നീട് അമ്പലത്തിലേക്കും പിന്നീട് ഒഴിഞ്ഞ വീട്ടിലേക്കും കൊണ്ടുപോയെന്നും അവിടെവച്ച് മറ്റൊരാള്‍ പീഡിപ്പിച്ചു എന്നും അതിജീവിത മൊഴി നല്‍കിയിട്ടുണ്ട്. ഇതിനുവേണ്ടി ബോധപൂര്‍വ്വം ബുള്ളറ്റ് നമ്പര്‍ പോലും അതിജീവിതയുടെ ബന്ധുക്കളെ കൊണ്ടുപോലും പറയിച്ചിട്ടുണ്ട്. എന്നാല്‍ ഇങ്ങനെ സംഭവം തന്നെ നടന്നിട്ടില്ലെന്ന് ശാസ്ത്രീയമായ അന്വേഷണത്തിലൂടെ ക്രൈം ബ്രാഞ്ച് തെളിയിച്ചതാണ്.

14. അറബി അധ്യാപിക കോടതിയില്‍ നല്‍കിയ മൊഴി താങ്കള്‍ ശ്രദ്ധിച്ചിട്ടുണ്ടോ ? കേസിലെ ഗൂഢാലോചനയിലേക്ക് പ്രസ്തുത ടീച്ചര്‍ പറഞ്ഞത് എന്തെന്ന് താങ്കള്‍ പൊതുസമൂഹത്തിനു മുമ്പില്‍ വ്യക്തമാക്കുമോ ?

15. കോഴിക്കോടുള്ള Institute of Mental Health and Neuro Science ല്‍ തന്നെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയപ്പോള്‍ മരുന്നുകളും മറ്റും അപ്ലൈ ചെയ്തു എന്ന് അതിജീവിത നല്‍കിയ മൊഴിയില്‍ കാണാം. എന്നാല്‍ ഇത് തീര്‍ത്തും കളവും ഇമാജിനറിയുമാണ്. അവിടെ എല്ലാ കാര്യങ്ങളും വീഡിയോ റെക്കോര്‍ഡ് ചെയ്ത ശേഷമാണ് ചെയ്യുന്നത്. മാത്രമല്ല കുട്ടിയുടെ രക്ഷകര്‍ത്താക്കളുടെ സാന്നിധ്യത്തിലാണ് എല്ലാ കാര്യങ്ങളും ചെയ്തിരുന്നത്. ഇതില്‍ നിന്ന് കുട്ടി പറയുന്ന കാര്യങ്ങള്‍ ഇമാജിനറിയാണ് എന്നാണ് മനസ്സിലാകുന്നത്.

16. പോക്‌സോ ആക്ട് പ്രകാരമുള്ള കേസുകളില്‍ മൊഴി രേഖപ്പെടുത്തുമ്പോള്‍ ഓഡിയോ, വീഡിയോ റെക്കോര്‍ഡ് ചെയ്യണമെന്ന് ആക്ട് നിഷ്‌കര്‍ഷിക്കുന്നുണ്ടല്ലോ? മൊഴി രേഖപ്പെടുത്തുമ്പോള്‍ ക്രൈം ബ്രാഞ്ച് അവ പാലിച്ചിട്ടുണ്ട്്. എന്നാല്‍ എസ്‌ഐടി ഈ കാര്യം പാലിച്ചിട്ടുണ്ടോ? അതിജീവിത പറഞ്ഞതില്‍ നിന്നും വ്യത്യസ്തമായി ക്രൈം ബ്രാഞ്ച് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ടെങ്കില്‍ ആ കാര്യം ഓഡിയോ വീഡിയോ പരിശോധിച്ചു ഉറപ്പാക്കാം ? ഇനി അന്വേഷണസംഘം ചോദ്യം ചെയ്യുന്ന സമയത്ത് അതിജീവിതയെ ഏതെങ്കിലും നിലയില്‍ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ടോ എന്നറിയാനും അതുപകരിക്കും.

17. പൊട്ടന്‍സി ടെസ്റ്റ് പ്രകാരം പ്രതി പ്രാപ്തനാണെന്നാണ് പറയുന്നത്. താങ്കള്‍ അന്വേഷിച്ച ഏതെങ്കിലും കേസില്‍ ഏതെങ്കിലും പ്രതി പൊട്ടന്‍സി നെഗറ്റീവ് ആണ് എന്ന് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ ?

18. ഇത്തരം കേസുകളില്‍ പ്രതികളുടെ സാന്നിധ്യം തെളിയിക്കാന്‍ സിഡിആറിന്റെ സര്‍ട്ടിഫൈഡ് കോപ്പി കോടതികളില്‍ സമര്‍പ്പിക്കും. ഈ കേസില്‍ പ്രതിയുടെ സിഡിആറിന്റെ സര്‍ട്ടിഫൈഡ് കോപ്പി കോടതി മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ടോ ?
അന്വേഷണ രംഗത്ത് സന്തോഷ്‌കുമാറിനെ പോലെ ക്രെഡിബിലിറ്റിയുള്ള ഒരോഫീസര്‍ അന്വേഷണത്തില്‍ വെള്ളം ചേര്‍ക്കുമെന്ന് കരുതാനെന്ത് ന്യായം? കോടതി വിധികളെ വസ്തുനിഷ്ഠമായി വിശകലനം ചെയ്യാന്‍ ഏതൊരു പൗരനും അവകാശം ഉണ്ടല്ലോ ?

Tags: Palathai case charge sheetFormer DySP Rahim Chemnad
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബംഗാളി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

ശബരിമലയില്‍ യുവതികള്‍ക്ക് വിലക്ക് തുടരണം-സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ച് തന്ത്രി കണ്ഠരര് രാജീവര്

വാരഫലം: മാര്‍ച്ച് 23 മുതല്‍ 29 വരെ; ഈ നാളുകാര്‍ യുവജനങ്ങളുടെ വിവാഹകാര്യങ്ങള്‍ തീരുമാനമാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.