Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഓര്‍മ്മയിലുണ്ട്, ഐരാവതക്കുഴി പഞ്ചായത്തും പഞ്ചവടിപ്പാലവും

യു.പി. സന്തോഷ് by യു.പി. സന്തോഷ്
Nov 27, 2025, 09:10 am IST
in Kerala, Entertainment

തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കുമ്പോള്‍ ‘പഞ്ചവടിപ്പാലം’ എന്ന സിനിമ വീണ്ടും ചില മലയാളികളുടെയെങ്കിലും മനസ്സിലൂടെ കടന്നുപോകാതിരിക്കില്ല. നാല് പതിറ്റാണ്ട് മുമ്പ് തിയേറ്ററുകളിലോടിയ സിനിമ എന്ന നിലയില്‍ പുതിയ തലമുറയിലുള്ളവര്‍ ഏറെപ്പേരും കണ്ടിരിക്കാനിടയില്ലാത്ത ചിത്രമാണ് പഞ്ചവടിപ്പാലം. സ്ഥാനാര്‍ത്ഥിത്വത്തിന്റെ പേരിലുള്ള വടംവലികളും ഭരണ-പ്രതിപക്ഷ വിഴുപ്പലക്കലുകളും അഴിമതിയും പൊതുഫണ്ട് ഉപയോഗിച്ച് നിര്‍മിതികള്‍ പണിതും പൊളിച്ചും വീണ്ടും പണിതും കാര്യം നേടലും… ഇന്നും നമുക്ക് മുന്നില്‍ നടന്നുകൊണ്ടിരിക്കുന്ന ഇത്തരം പഞ്ചായത്ത് ഇടപാടുകളെല്ലാം കെ.ജി. ജോര്‍ജ് സംവിധാനം ചെയ്ത ആ സിനിമയിലുണ്ട്.

ഹാസസാഹിത്യകാരന്‍ വേളൂര്‍ കൃഷ്ണന്‍കുട്ടി എഴുതിയ ‘പാലം അപകടത്തില്‍’ എന്ന കഥയാണ് കെ.ജി. ജോര്‍ജ് 1984-ല്‍ സിനിമയാക്കിയത്. ഗാന്ധിമതി ബാലനായിരുന്നു നിര്‍മാതാവ്. ഐരാവതക്കുഴി എന്ന പഞ്ചായത്തിന്റെയും അവിടത്തെ ഭരണ പ്രതിപക്ഷ കക്ഷികളില്‍ പെട്ടവരുടെയും കഥയാണിത്. അതിശയോക്തിയിലൂടെയാണ് രാഷ്‌ട്രീയ ആക്ഷേപ ഹാസ്യ സിനിമ എന്ന നിലയില്‍ ‘പഞ്ചവടിപ്പാല’ത്തിന് സര്‍വകാല പ്രസക്തിയുണ്ട്. സ്ഥലപേരു പോലെ തന്നെ രസകരമായിരുന്നു അതിലെ കഥാപാത്രങ്ങളുടെ കാരിക്കേച്ചര്‍ സ്വഭാവമുള്ള പേരുകളും. പഞ്ചായത്ത് പ്രസിഡന്റ് ദുശ്ശാസനക്കുറുപ്പ് (ഭരത് ഗോപി), ഭാര്യ മണ്ഡോദരിയമ്മ (ശ്രീവിദ്യ), അനുയായി ശിഖണ്ഡിപ്പിള്ള (നെടുമുടി വേണു), പ്രതിപക്ഷ നേതാവ് ഇസ്സഹാക്ക് തരകന്‍ (തിലകന്‍), പഞ്ചായത്ത് അംഗങ്ങളായ പഞ്ചവടി റാഹേല്‍ (സുകുമാരി), ആബേല്‍ (ജഗതി ശ്രീകുമാര്‍), വികലാംഗനായ കാതൊരയന്‍ (ശ്രീനിവാസന്‍) ജീമൂതവാഹനന്‍ (വേണു നാഗവള്ളി), യൂദാസ് കുഞ്ഞ് (ആലുംമൂടന്‍), ബറാബാസ് (ഇന്നസെന്റ്), അനാര്‍ക്കലി (കല്പന), അവറാച്ചന്‍ സ്വാമി (വി.ഡി. രാജപ്പന്‍), ജഹാംഗീര്‍ (കെ.പി. ഉമ്മര്‍) എന്നിങ്ങനെയാണ് കഥാപാത്രനാമങ്ങള്‍.

ദുശ്ശാസനക്കുറുപ്പിനെ രാഷ്‌ട്രീയമായി പ്രമോട്ട് ചെയ്യുന്നതിനുവേണ്ടി അദ്ദേഹത്തിന്റെ അനുയായി ശിഖണ്ഡിപ്പിള്ള കൊണ്ടുവരുന്ന ആശയമാണ് പാലം. അത് നിലവിലുള്ള ഒരു പാലം പൊളിച്ചാകാമെന്ന് ആദ്യം നിശ്ചയിക്കുന്നു. എന്നാല്‍ പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് കാരണം മറ്റൊരിടത്തേക്ക് മാറ്റുന്നു. അവിടെ പുതിയ റോഡിനും അവസരം ഉണ്ടാകുന്നു. അങ്ങനെ പാലത്തിനും റോഡിനും രണ്ടു ടെന്‍ഡറുകള്‍ വിളിക്കുന്നു. ഒത്തുതീര്‍പ്പ് എന്ന നിലയില്‍ രണ്ടു ടെന്‍ഡറുകളില്‍ ഒന്ന് ഭരണപക്ഷ അനുകൂലിയായ കരാറുകാരനും മറ്റൊന്ന് പ്രതിപക്ഷ അനുകൂലിയായ കരാറുകാരനും ലഭിക്കുന്നു. പാലത്തിന്റെ ഉദ്ഘാടന ദിവസം കരാറുകാരനും കുറുപ്പിന്റെ മകളും തമ്മില്‍ വിവാഹവും നിശ്ചയിക്കുന്നു. ഉദ്ഘാടന ദിവസം തന്നെ പാലം പൊളിയുന്നു. അതില്‍ പെട്ട് സാധാരണക്കാരനായ ഭിന്നശേഷിക്കാരന്‍ മരിക്കുന്നു. ഇതായിരുന്നു ചിത്രത്തിന്റെ ഇതിവൃത്തം.

ഈ സിനിമ ഇറങ്ങിയ ശേഷം അഴിമതിയുമായി ബന്ധപ്പെട്ട പാലം നിര്‍മാണങ്ങളെയെല്ലാം ജനങ്ങള്‍ പഞ്ചവടിപ്പാലം എന്ന് വിളിച്ചു തുടങ്ങി എന്നത് ഈ സിനിമ സമൂഹത്തിലുണ്ടാക്കിയ സ്വാധീനത്തെ വിളിച്ചോതുന്നു. 2020-ല്‍ പാലാരിവട്ടം പാലം പൊളിക്കലുമായി ബന്ധപ്പെട്ട് ഹൈക്കോടതി പോലും പഞ്ചവടിപ്പാലത്തെ പരാമര്‍ശിച്ചു എന്നതും ചരിത്രം.

‘പഞ്ചവടിപ്പാലം’ എന്ന സിനിമയില്‍ പാലം ഒരു കഥാപാത്രമാണ്. ശക്തമായ ദൃശ്യരൂപകവുമാണ്. സിനിമയുടെ ചിത്രീകരണത്തിനു വേണ്ടി കോട്ടയത്തെ ഒരു ഗ്രാമത്തിലെ പുഴയ്‌ക്ക് കുറുകെ താത്കാലിക പാലം പണിയുകയായിരുന്നു. പാലം ഉണ്ടാക്കിയ ശേഷം അവിചാരിതമായി ഷൂട്ടിങ് നീണ്ടുപോയതിനാല്‍ നാട്ടുകാര്‍ ഉപയോഗിച്ചു തുടങ്ങിയിരുന്നു. പൊളിക്കാന്‍ വേണ്ടി നിര്‍മിച്ചതാണെങ്കിലും ദിവസങ്ങളേറെ കഴിഞ്ഞതോടെ പാലം നന്നായി ഉറയ്‌ക്കുകയും ചെയ്തു.

ചിത്രീകരണത്തിന്റെ അവസാനഘട്ടമെത്തിയതോടെ അവസാന രംഗത്തിനു വേണ്ടി പാലം പൊളിക്കാന്‍ ഒരുങ്ങിയപ്പോള്‍ നാട്ടുകാര്‍ എതിര്‍പ്പുമായി രംഗത്തെത്തി എന്ന രസകരമായ ചരിത്രം കൂടി ഈ സിനിമയുമായി ബന്ധപ്പെട്ടുണ്ട്. ഒടുവില്‍ നാട്ടിലെ രാഷ്‌ട്രീയ നേതാക്കളും മറ്റും ഇടപെട്ടാണ് നാട്ടുകാരെക്കൊണ്ട് സമ്മതിപ്പിച്ചതത്രെ.

 

Tags: തദ്ദേശ തെരഞ്ഞെടുപ്പ്പഞ്ചവടിപ്പാലംMovie Panchavadipalamഹാസസാഹിത്യകാരന്‍ വേളൂര്‍ കൃഷ്ണന്‍കുട്ടിരാഷ്ട്രീയ ആക്ഷേപ ഹാസ്യ സിനിമ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തദ്ദേശ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് നഗര കേന്ദ്രങ്ങളില്‍ ബിജെപിക്ക് വന്‍ വളര്‍ച്ച

Kerala

തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപിയുടെ വിജയം; കേരളം ഉറ്റുനോക്കുന്നു

Kerala

തദ്ദേശ തിരഞ്ഞെടുപ്പില്‍ മമ്മൂട്ടിക്ക് വോട്ട് ചെയ്യാനാകില്ല; വോട്ടര്‍ പട്ടികയില്‍ പേരില്ല

Kerala

ഇടതും വലതും പ്രതിരോധത്തിലായി, വികസനത്തിന് വോട്ട് ചോദിച്ചത് എന്‍ഡിഎ

തദ്ദേശതെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പ്രചാരണത്തിന് സമാപനംകുറിച്ച് തിരുവനന്തപുരം പേരൂര്‍ക്കടയില്‍ നടന്ന കൊട്ടിക്കലാശത്തില്‍ അണിനിരന്ന എന്‍ഡിഎ പ്രവര്‍ത്തകര്‍
Kerala

ആവേശക്കലാശം… ഇന്ന് നിശബ്ദം, നാളെ വിധിയെഴുത്ത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് മത്സരചിത്രം തെളിഞ്ഞു, ആകെ 890 സ്ഥാനാര്‍ത്ഥികള്‍, കൂടുതല്‍ സ്ഥാനാര്‍ത്ഥികളുളളത് കൊടുവളളിയില്‍

തനിച്ച് മത്സരിക്കും , സ്ഥാനാർത്ഥികളുടെ പട്ടിക നാളെ : രണ്ടും കൽപ്പിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്

വിവാഹം കഴിക്കാൻ നിർബന്ധിച്ച 52 കാരിയെ സുഹൃത്തായ 21 കാരൻ കൊലപ്പെടുത്തി

ഹോട്ടൽ മുറികളിൽ എംഡിഎംഎ കച്ചവടം ; മുൻ സന്തോഷ് ട്രോഫി താരം പിടിയിൽ

ഇന്ത്യയ്‌ക്ക് കൈമാറുന്ന തീരുമാനം പുനഃപരിശോധിക്കണം : 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ നീരവ് മോദിയുടെ ഹർജി ലണ്ടൻ കോടതി തള്ളി

പി കെ ശശിക്ക് അപരനായി ശശി പി കെ, മുഹമ്മദ് മുഹ്സിന് അപരനായി മുഹമ്മദ് മുഹ്‌സിന്‍ പികെ,അപരന്മാര്‍ നിരവധി

വിമാനത്താവളത്തിലെ പ്രാർത്ഥനമുറിയിൽ വച്ച് ദുർഗാസൂക്തങ്ങൾ ചൊല്ലി മാധവി ലത : ചെയ്തത് തെറ്റ് , ഈ മുറി നിസ്കാരത്തിന് മാത്രമുള്ളതാണെന്ന് ഇസ്ലാമിസ്റ്റുകൾ

അജാസിന്റെ കോഴിഫാമിൽ കണ്ടെടുത്തത് ആളെ കൊല്ലാൻ പാകത്തിനുള്ള ഗുണ്ടുകൾ , വിനീതിന്റെ പ്രത്യേക തരം കത്തി : കൊടും ക്രിമിനലുകൾ അറസ്റ്റിൽ

ജി സുധാകരന് തെങ്ങിന്‍ തോട്ടം, അഹമ്മദ് ദേവര്‍കോവിലിന് ബക്കറ്റ് , കെ കെ രമയ്‌ക്ക് ടെലിവിഷന്‍

പശ്ചിമേഷ്യൻ പ്രതിസന്ധി: വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഫ്രാൻസ് സന്ദർശിക്കും : ജർമ്മനി, ഇറ്റലി അടക്കമുള്ള രാജ്യങ്ങളുടെ പ്രതിനിധികളുമായി ചർച്ച നടത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.