സിഡ്നി: ഓസ്ട്രേലിയയില്‍ 16 വയസ്സിന് താഴെയുള്ള കുട്ടികളെ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതില്‍ നിന്ന് വിലക്കുന്ന നിയമത്തിനെതിരെ പരമോന്നത കോടതിയില്‍ ഹര്‍ജി. ഡിജിറ്റല്‍ ഫ്രീഡം പ്രോജക്റ്റ് എന്ന സംഘമാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.കേസില്‍ 15 വയസ്സുള്ള കുട്ടികളായ നോഹ ജോണ്‍സും മേസി നെയ്ലാന്‍ഡും കക്ഷി ചേര്‍ന്നിട്ടുണ്ട്. യൂട്യൂബ്, ടിക് ടോക്ക്, സ്‌നാപ്ചാറ്റ് ഉള്‍പ്പെടെയുള്ള പ്ലാറ്റ്ഫോമുകള്‍ക്കാണ് വിലക്ക്. ഇതോടെ ഓസ്ട്രേലിയയില്‍ 16 വയസ്സിന് താഴെയുള്ള കൗമാരക്കാരുടെ കൈവശമുള്ള പത്ത് ലക്ഷത്തിലധികം അക്കൗണ്ടുകള്‍ നിര്‍ജ്ജീവമാകുമെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്യുന്നു.
ഭരണഘടനയില്‍ അന്തര്‍ലീനമായ ആശയവിനിമയ സ്വാതന്ത്ര്യത്തെയാണ് നിരോധനം വഴി കവര്‍ന്നെടുക്കുന്നതെന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചു.
















