ന്യൂയോര്‍ക്ക്: ലോക പ്രശസ്ത ജമൈക്കന്‍ സംഗീതജ്ഞനും റെഗ്ഗെ സംഗീതത്തിന്റെ ആഗോള പ്രചാരകനുമായ ജിമ്മി ക്ലിഫ് (81) അന്തരിച്ചു. ന്യുമോണിയ ബാധിച്ച് ഏറെ നാളായി ചികിത്സയിലായിരുന്നു. ജയിംസ് ചേംബേഴ്‌സ് എന്നാണ് യഥാര്‍ത്ഥ പേര്. വണ്ടര്‍ഫുള്‍ വേള്‍ഡ്, ബ്യൂട്ടിഫുള്‍ പീപ്പിള്‍, യു ക്യാന്‍ ഗെറ്റ് ഇറ്റ് ഇഫ് യു റിയലി വാണ്ട്് തുടങ്ങിയ ഹിറ്റുകളിലൂടെ ജമൈക്കയുടെ ശബ്ദം ആഗോള പ്രേഷകരിലേക്ക് എത്തിച്ചു. ഭാര്യ ലത്തീഫ ചേംബേഴ്‌സ് ഇന്‍സ്റ്റഗ്രാമിലൂടെയാണ് മരണവാര്‍ത്ത അറിയിച്ചത്. രണ്ടു ഗ്രാമി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
















