Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഗോഹട്ടിയില്‍ പരാജയമുനമ്പില്‍; ഭാരതത്തിന്റെ വിജയ ലക്ഷ്യം 549

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2025, 04:33 am IST
in Cricket
ടെംബ ബാവുമ പുറത്താകുന്നു

ടെംബ ബാവുമ പുറത്താകുന്നു

ഗോഹട്ടി: ദക്ഷിണാഫ്രിക്കയ്‌ക്കു മുന്നില്‍ ഒരിക്കല്‍ക്കൂടി പരാജയപ്പെടാനുള്ള സാധ്യത അവശേഷിച്ച് ഗോഹട്ടി ടെസ്റ്റിന്റെ നാലാം ദിനം ഭാരതം അവസാനിപ്പിച്ചു. 549 എന്ന കൂറ്റന്‍ വിജയലക്ഷ്യത്തെ പിന്തുടരുന്ന ഭാരതം നാലാം ദിനം അവസാനിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 27 എന്ന നിലയില്‍ തകര്‍ച്ചയെ നേരിടുകയാണ്. ഒരു ദിവസവും എട്ടു വിക്കറ്റും അവശേഷിക്കേ ഭാരതത്തിന് ജയിക്കാന്‍ 522 റണ്‍സ് കൂടി വേണം. അതെന്തായാലും അസാധ്യമെന്നിരിക്കേ എങ്ങനെയെങ്കിലും സമനില നേടുക എന്നതാവും ഭാരതത്തിന്റെ ലക്ഷ്യം. രണ്ട് റണ്‍സുമായി സായി സുദര്‍ശനും നാല് റണ്‍സുമായി നൈറ്റ് വാച്ച്മാന്‍ കുല്‍ദീപ് യാദവുമാണ് ക്രീസില്‍.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്‌ക്ക് 21 റണ്‍സെടുക്കുന്നതിനിടയില്‍ രണ്ട് ഓപ്പണര്‍മാരെയും നഷ്ടമായി. 13 റണ്‍സെടുത്ത് യശസ്വി ജയ്സ്വാളും ആറ് റണ്‍സെടുത്ത് കെ എല്‍ രാഹുലുമാണ് പുറത്തായത്. ജയ്സ്വാളിനെ മാര്‍ക്കോ ജാന്‍സന്‍ പുറത്താക്കിയപ്പോള്‍ രാഹുലിനെ സിമോണ്‍ ഹാര്‍മര്‍ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു.

ഈ മത്സരത്തില്‍ പരാജയപ്പെട്ടാല്‍, അത് ഇന്ത്യയെ സംബന്ധിച്ച് വലിയ നാണക്കേടാകും. നാട്ടില്‍ 12 വര്‍ഷത്തിനു ശേഷമാണ് ഭാരതം ഒരു ടെസ്റ്റ് പരമ്പരയിലെ എല്ലാ മത്സരത്തിലും പരാജയപ്പെടുന്നത്. മാത്രമുവല്ല, 25 വര്‍ഷങ്ങള്‍ക്കു ശേഷം ദക്ഷിണാഫ്രിക്ക ഇന്ത്യയില്‍ ഒരു ടെസ്റ്റ് പരമ്പര ഉറപ്പിക്കുകയും ചെയ്തു.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ 12 പോയിന്റ് ഉറപ്പിക്കുക, പരമ്പര സമനിലയിലാക്കാന്‍ ഇന്ത്യയെ അനുവദിക്കാതിരിക്കുക എന്നീ രണ്ട് ലക്ഷ്യങ്ങളുമായാണ് ദക്ഷിണാഫ്രിക്ക നാലാം ദിനം ബാറ്റിങ്ങിനിറങ്ങിയത്. ആദ്യ ഇന്നിങ്സില്‍ കൂറ്റന്‍ ലീഡ് സ്വന്തമാക്കിയയ ദക്ഷിണാഫ്രിക്ക വിക്കറ്റ് നഷ്ടപ്പെടാതെ 26 എന്ന നിലയിലാണ് നാലാം ദിനം ബാറ്റിങ് ആരംഭിച്ചത്. ഇന്ത്യയുടെ മുന്‍നിര ബൗളര്‍മാരെ സമര്‍ഥമായി നേരിട്ട ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാര്‍ 500നു മുകളിലേക്കുള്ള ലീഡ് ലക്ഷ്യംവച്ചു. അത് സ്വന്തമാക്കുകയും ചെയ്തു. വണ്‍ ഡൗണായി ഇറങ്ങിയ ട്രിസ്റ്റന്‍ സ്റ്റബ്സിന്റെ ചിറകില്‍ കുതിച്ച ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സ് എന്ന നിലയില്‍ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു. 180 പന്തില്‍ ഒമ്പത് ബൗണ്ടറിയും ഒരു സിക്സുമടക്കം 94 റണ്‍സ് നേടിയ സ്റ്റബ്സിന് നിര്‍ഭാഗ്യവശാല്‍ സെഞ്ച്വറി നഷ്ടമായി. ടോണി ഡെ സോര്‍സി 49 ഉം വിയാന്‍ മുള്‍ഡര്‍ പുറത്താകാതെ 35 റണ്‍സും നേടി. ഭാരതത്തിനായി രവീന്ദ്ര ജഡേജ നാല് വിക്കറ്റുകള്‍ നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഭാരതത്തിന് 13 റണ്‍സെടുത്ത യശസ്വി ജയ്സ്വാളിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. ജാന്‍സന്റെ പന്തില്‍ വെറെയ്നെ പിടിച്ചു. ഹാര്‍മറുടെ പന്തില്‍ ബൗള്‍ഡായാണ് രാഹുല്‍ അഞ്ച് റണ്‍സുമായി പുറത്തേക്കു നടന്നു നീങ്ങിയത്.

സിറാജിന് പരിക്ക്

ഗോഹട്ടി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിനിടെ പേസര്‍ മുഹമ്മദ് സിറാജിന് പരിക്ക്. ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിങ്സിനിടെയാണ് താരത്തിന്റെ തോളിന് പരിക്കേറ്റത്. ബൗണ്ടറി തടയാനുള്ള ശ്രമത്തിനിടെ പരിക്കേറ്റ സിറാജ് പിന്നീട് ഗ്രൗണ്ട് വിട്ടു. നിതീഷ് കുമാര്‍ റെഡ്ഡി എറിഞ്ഞ പന്തില്‍ ട്രിസ്റ്റന്‍ സ്റ്റബ്സ് സ്‌ക്വയര്‍ ലെഗ് ബൗണ്ടറി നേടുന്നത് തടയാന്‍ ശ്രമിച്ചതിനിടെയാണ് സിറാജിന് പരിക്കേറ്റത്. സിറാജിന് പകരം ദേവ്ദത്ത് പടിക്കലാണ് ഫീല്‍ഡിങ്ങിനിറങ്ങിയത്. എന്നാല്‍ 78-ാം ഓവറില്‍ സിറാജ് തിരികെയെത്തുകയും സ്റ്റബിസിന്റെ ക്യാച്ച് നഷ്ടപ്പെടുത്തുകയും ചെയ്തു.

Tags: India vs South AfricaGuwahati Test
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് 2026: ഭാരതം ദക്ഷിണാഫ്രിക്കയോട് തോറ്റു

Cricket

മൂന്നാം ടി-20യില്‍ ഭാരതത്തിന് ഏഴ് വിക്കറ്റ് ജയം

Cricket

ജയ് ജില്‍… യശസ്വി ജയ്‌സ്വാള്‍ മൂന്ന് ഫോര്‍മാറ്റിലും സെഞ്ചുറി നേടുന്ന ആറാമത്തെ ഭാരത താരം

Cricket

ഹാര്‍ദിക് പാണ്ഡ്യ തിരകെയെത്തും, ഗില്ലും

Cricket

ഏകദിനത്തിലെ സിക്സർ റെക്കോർഡ് തിരുത്തി രോഹിത് ശർമ്മ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

ബംഗ്ലാദേശി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.