ന്യൂദൽഹി: എത്യോപ്യയിലെ അഫാർ മേഖലയിലെ ഒരു ഷീൽഡ് അഗ്‌നിപർവ്വതമായ ഹെയ്ലി ഗുബ്ബിയുടെ പെട്ടെന്നുള്ള പൊട്ടിത്തെറിയിൽ ഭാരതത്തന്റെ ആകാശം എങ്ങനെയാണ് ചാരംമൂടി നിറഞ്ഞത്? ആദ്യമായാണ് ഇങ്ങനെയൊന്ന് സംഭവിക്കുന്നത്. നവംബർ 23-ന് എത്യോപ്യയിൽ ഉണ്ടായ, ആയിരം വർഷത്തിലേറെ പഴക്കമുള്ള അഗ്നിപർവ്വതത്തിന്റെ സ്‌ഫോടനത്തിനെ തുടർന്നാണ് ചാരമേഘങ്ങൾ ഭാരതത്തിലെത്തിയത്. അവയുടെ കിഴക്കോട്ടുള്ള ചലനത്തിലൂടെ ആദ്യം ഗുജറാത്തിലെത്തി. അവിടുന്ന് രാജസ്ഥാൻ, മഹാരാഷ്‌ട്ര ദൽഹി, ഹരിയാന എന്നിവിടങ്ങളിൽ രാത്രിയോടെ നിറയുകയായിരുന്നു.
പതിനാല് കിലോമീറ്റർ അല്ലെങ്കിൽ നാൽപ്പത്തയ്യായിരം അടി വരെ ചാരം അന്തരീക്ഷത്തിലേക്ക് ഉയർന്നു.
പൊട്ടിത്തെറിയുടെ ശക്തി കുറഞ്ഞതിനുശേഷവും ഒരു വലിയ ചാരനിറം ഭാരതത്തിന്റെ വടക്കൻ ഭാഗത്തേക്ക് നീങ്ങിക്കൊണ്ടിരുന്നു.
ഏറെ ഉയരത്തിലുള്ള കാറ്റ് മേഘത്തെ ചെങ്കടൽ, യെമൻ, ഒമാൻ എന്നിവയിലൂടെ അറേബ്യൻ കടൽ കടത്തി ഭാരതത്തിന്റെ പടിഞ്ഞാറൻ പ്രദേശത്തേക്ക് കൊണ്ടുവരികയായിരുന്നു. ചാരമേഘ
ങ്ങൾ ഇപ്പോൾ ഭാരത ആകാശം വിട്ടു. അത് ചൈനയുടെ വ്യോമാതിർത്തിയിലേക്ക് കടന്നിരിക്കുകയാണ്.











