കൊച്ചി: നോർത്ത് റെയിൽവേ സ്റ്റേഷനിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. തിരുവനന്തപുരം കീഴാരൂർ മാന്നാംകോണം സ്വദേശി സജീവാണ് പിടിയിലായത്. ശനിയാഴ്ച വൈകിട്ട് മൂന്ന് മണിക്കായിരുന്നു കേസിന് ആസ്പദമായ സംഭവം. പ്രതിയുടെ അതിക്രമത്തിന്റെ വീഡിയോ ഉൾപ്പടെ പെൺകുട്ടു സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.
കന്യാകുമാരി-പൂനെ എക്സ്പ്രസിൽ തൃശൂരിലേക്ക് പോകാൻ നിൽക്കുമ്പോൾ ആയിരുന്നു പെൺകുട്ടിക്ക് ദുരനുഭവം നേരിടേണ്ടി വന്നത്. യുവതി ട്രെയിനിലേക്ക് കയറാൻ തുടങ്ങുമ്പോഴായിരുന്നു സജീവിന്റെ അതിക്രമം. യുവതി ബഹളം വയ്‌ക്കുകയും പ്രതിയുടെ മുഖത്തടിക്കുകയും ചെയ്തു. യുവതി ക്യാമറ ഓൺ ചെയ്ത് വീഡിയോ എടുക്കാൻ ശ്രമിക്കുന്നതിനിടെ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു.
തുടർന്ന് മറ്റ് യാത്രക്കാർ ഇയാളെ ഓടിച്ചിട്ട് പിടിക്കുകയും പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു.
















