ഫരീദാബാദ്:: ഭീകരവാദികളായ ഡോക്ടര്‍മാര്‍ പഠിച്ചിരുന്ന ഹരിയാനയിലെ ഫരീദാബാദിലുള്ള അല്‍ ഫല യൂണിവേഴ്സിറ്റിയ്‌ക്ക് താഴെ ഹമാസ് ഭീകരരുടെ ബങ്കറുകള്‍ പോലെ ഒരു ഭൂഗര്‍ഭ മദ്രസക്കെട്ടിടം കണ്ടെത്തി അന്വേഷണസംഘം. യൂണിവേഴ്സിറ്റിയില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെയാണ് പണി പൂര്‍ത്തിയാക്കാത്ത ഈ ഭൂഗര്‍ഭ മദ്രസക്കെട്ടിടം കണ്ടെത്തിയത്.
സാധാരണ വീടുകള്‍ക്കും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും ചുമരിന്റെ കനം ഒമ്പത് ഇഞ്ചോളം ആണെങ്കില്‍, ഈ മദ്രസയെന്ന് കരുതുന്ന, ഇപ്പോഴും പണിതുകൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ ചുമരിന്റെ കനം നാലടി മുതല്‍ അഞ്ചടി വരെയാണ്. സാധാരണ ഹമാസ് ഭീകരര്‍ ഒളിത്താവളമായി ഇതുപോലെ ബലപ്പെടുത്തിയ ചുമരുകളുള്ള മുറികള്‍ പണിയാറുണ്ട്. അവര്‍ സ്ഫോടകവസ്തുക്കള്‍ സൂക്ഷിക്കാനോ, അതല്ലെങ്കില്‍ ശത്രുക്കളുടെ ബോംബാക്രമണത്തില്‍ നിന്നും രക്ഷപ്പെടാനോ ആണ് ഇതുപോലെ ബലപ്പെടുത്തിയ ചുമരുകളുള്ള കെട്ടിടം പണിയുക. ഇതിനെ ബങ്കറുകള്‍ എന്നാണ് വിളിക്കുക. പക്ഷെ അല്‍ ഫല യൂണിവേഴ്സിറ്റിക്ക് അരികിലായി പണിതുകൊണ്ടിരിക്കുന്ന മദ്രസക്കെട്ടിടത്തിന് എന്തിനാണ് ഇത്രയും ബലപ്പെടുത്തിയ ചുമരുകള്‍ പണിതിരിക്കുന്നതെന്നതാണ് അന്വേഷണ ഉദ്യോഗസ്ഥരെ ചിന്താക്കുഴപ്പത്തിലാക്കുന്നത്. അല്‍ഫലാ യൂണിവേഴ്സിറ്റിയുടെ ബേസ് മെന്‍റിലാണ് പണി പൂര്‍ത്തിയാക്കാത്ത ഈ മദ്രസക്കെട്ടിടം നിലനില്‍ക്കുന്നത്.
സ്ഫോടകവസ്തുക്കള്‍ സൂക്ഷിക്കാനായിരിക്കാം ഇത്രയും ബലപ്പെടുത്തിയ അഞ്ചടി വരെ കനമുള്ള ചുമരുകള്‍ പണിതിരിക്കുന്നതെന്നാ് കരുതപ്പെടുന്നു. അതുപോലെ പുറത്താരും അറിയാത്ത രീതിയില്‍ ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗപ്പെടുത്തുക എന്നതും ലക്ഷ്യമായിരുന്നുവെന്ന് കരുതുന്നു.
മൗലവി ഇഷ്തെയാഖ് എന്നയാളുടെ പേരിലാണ് ഈ കെട്ടിടം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ദല്‍ഹി സ്ഫോടനത്തിന് പിന്നില്‍ പ്വര്‍ത്തിച്ച ഡോക്ടര്‍ മുസമ്മലിന് റൂം ബുക്ക് ചെയ്ത് നല്‍കിയതും മൗലവി ഇഷ്തെയാഖ് ആണ്. മദ്രസയുടെ നിര്‍മ്മാണത്തിന് പിന്നില്‍ ഡോക്ടര്‍ മുസമ്മല്‍പ്രവര്‍ത്തിച്ചിരുന്നതായും പറയുന്നു. ഈ ഡോക്ടര്‍ മുസമ്മലിന്റെ പക്കല്‍ നിന്നാണ് പൊലീസ് 2900 കിലോഗ്രാം സ്ഫോടകവസ്തുക്കള്‍ പിടിച്ചെടുത്തത്.
















