ശബരിമല: അയ്യപ്പ ദര്‍ശനത്തിന് ഭക്തരുടെ തിരക്കേറിയതിനാല്‍ ചൊവ്വാഴ്ച ശബരിമല ദര്‍ശനത്തിനുള്ള സ്പോട്ട് ബുക്കിംഗിന്റെ എണ്ണം 5000 ആയി നിജപെടുത്തി. വെര്‍ച്ചല്‍ ക്യൂ ബുക്കിംഗിലൂടെ എഴുപതിനായിരം ഭക്തര്‍ക്ക് ദര്‍ശനത്തിന് അവസരമുണ്ട്.
തിങ്കളാഴ്ച ദര്‍ശനം നടത്തിയ ഭക്തരുടെ എണ്ണം 85,000 കടന്നു. 10000ത്തിനു മുകളില്‍ സ്പോട്ട് ബുക്കിംഗ് ഉണ്ടായിരുന്നു.എന്നാല്‍ തിരക്ക് നിയന്ത്രണവിധേയമാണ്.
സീസണ്‍ തുടങ്ങി ഇതുവരെ ദര്‍ശനം നടത്തിയവരുടെ എണ്ണം 7.5 ലക്ഷം പിന്നിട്ടു. സന്നിധാനത്തെ ഓരോ ദിവസത്തെയും തിരക്ക് കണക്കിലെടുത്താണ് സ്പോട്ട്ബുക്കിംഗ് അനുവദിക്കുന്നത്. കേരളത്തില്‍ നിന്നുള്ള ഭക്തരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്.തീര്‍ത്ഥാടനം തുടങ്ങി ആദ്യ കാലങ്ങളില്‍ ഇതര സംസ്ഥാനത്ത് നിന്നുളള ഭക്തരായിരുന്നു കൂടുതല്‍.
















