ആലുവ : കവർച്ചാ ശ്രമത്തിൽ പ്രതികളായ മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്റ്റിൽ. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശികളായ അർജൻ ഷേക്ക് (23) അസ്റഫുൾ അലാം (28) , രജിബ് ഷേക്ക് (37) എന്നിവരെയാണ് മൂവാറ്റുപുഴ ഇൻസ്പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
നിർമ്മല കോളേജ് ഭാഗത്ത് കെ എം പി സോമില്ലിന് സമീപമുള്ള സ്ക്രാപ്പ് കടയുടെ പിൻഭാഗത്തുള്ള ഷീറ്റ് പൊളിച്ച് അകത്തു കടന്ന് മോഷ്ടിക്കാൻ ശ്രമിക്കുകയും തടയാൻ ശ്രമിച്ച കടയുടമയെ കമ്പി വടി കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു. ആക്രമണം നടത്തിയ പ്രതികളെ നാട്ടുകാരുടെ സഹായത്തോടെയാണ് പിടികൂടിയത്.
അന്വേഷണ സംഘത്തിൽ എസ് ഐ മാരായ പി.ബി സത്യൻ ,വി .സി സജി, ജിബി യോഹന്നാൻ, എ എസ് ഐ പി.എസ് സലിം, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജോബി പി ചാക്കോ ,രഞ്ജിത് രാജൻ, സിജോ തങ്കപ്പൻ എന്നിവരും ഉണ്ടായിരുന്നു
















