കൊച്ചി : കാസർഗോഡ് തിരഞ്ഞെടുപ്പ് ഹരിത ചട്ട ബോധവത്കരണ പരിപാടി എസ് ഡി പി ഐ പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ പ്രതികരിച്ച് ഡോ. സെൻ കുമാർ. താലിബാൻ ഭരണം എത്തി എന്ന തോന്നൽ ചില മേഖലകളിൽ ഉണ്ടാകുന്നുണ്ടെന്നാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത് .
‘ താലിബാൻ ഭരണം എത്തി എന്ന തോന്നൽ ചില മേഖലകളിൽ ഉണ്ടാകുന്നുണ്ട്. കർശന നടപടികൾ സ്വീകരിച്ചില്ലെങ്കിൽ വലിയ പ്രശ്നങ്ങളായിരിക്കും ഭാവിയിൽ ഉണ്ടാകുക. ഇവർക്കൊക്കെ ശരിയത്തു ഭരണം നിലവിലുള്ള രാജ്യങ്ങളിൽ പൊയ്‌ക്കൂടേ?? ‘ എന്നും അദ്ദേഹം ചോദിക്കുന്നു.
ശുചിത്വ മിഷന്റെ തെരഞ്ഞെടുപ്പ് ഹരിത ചട്ടം നടപ്പിലാക്കാനുള്ള ബോധവൽക്കരണ പരിപാടിയാണ് എസ് ഡി പി ഐ തടഞ്ഞത്. ഉളിയത്തടുക്ക ടൗണിൽ വച്ചാണ് കുടുംബശ്രീ പ്രവർത്തകർ അവതരിപ്പിച്ച ഫ്ലാഷ് മോബ് ഒരു സംഘം ആളുകൾ തടഞ്ഞത്. ജുമ സമയത്ത് പരിപാടി നടത്താൻ അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വനിതകൾ ഉൾപ്പെടെയുള്ള സംഘത്തിന് നേരെ ആക്രമണം.















