സന്നിധാനം: ശബരിമല സന്നിധാനത്തിന്റെ സുരക്ഷ കേന്ദ്രസേനകളുടെ കരങ്ങളില്‍ ഭദ്രം. മുന്‍ വര്‍ഷങ്ങളിലേതുപോലെ സുരക്ഷ ഒരുക്കാന്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് (ആര്‍എഎഫ്) സംഘം സന്നിധാനത്തു ചുമതലയേറ്റു. കൊല്ലം സ്വദേശിയായ ഡെ. കമാന്‍ഡര്‍ ബിജു റാമിന്റെ നേതൃത്വത്തില്‍ 140 പേരടങ്ങുന്ന സംഘമാണ് സന്നിധാനത്ത് ഇന്നലെ ചുമതലയേറ്റത്. കേന്ദ്ര സേനയായ സിആര്‍പിഎഫിന്റെ കോയമ്പത്തൂര്‍ ബേസ് ക്യാമ്പില്‍ നിന്നുള്ള സംഘമാണ് ശബരിമലയില്‍ എത്തിയത്.
സന്നിധാനത്തും മരക്കൂട്ടത്തുമാണ് ഇവരുടെ സേവനം. മൂന്ന് ഷിഫ്റ്റുകളായാണ് പ്രവര്‍ത്തനം. ഒരു ഷിഫ്റ്റില്‍ 32 പേരാണ് ഉണ്ടാവുക. അതിന് പുറമേ അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനായി 10 പേരടങ്ങുന്ന ക്വിക്ക് റെസ്‌പോണ്‍സ് ടീമും 24 മണിക്കൂറും രംഗത്തുണ്ടാകും. സന്നിധാനത്തുനിന്നും മരക്കൂട്ടം വരെ സേന റോന്തുചുറ്റും. മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം അവസാനിക്കുന്നതുവരെ സംഘം ശബരിമലയില്‍ തുടരും. സുരക്ഷയും തിരക്ക് നിയന്ത്രണവുമാണ് തങ്ങളുടെ പ്രധാന ചുമതലയെന്നും പോലീസുമായി സഹകരിച്ചായിരിക്കും പ്രവര്‍ത്തനമെന്നും ഡെ. കമാന്‍ഡര്‍ ബിജു റാം പറഞ്ഞു.
















